മായാനദിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ഐശ്വര്യ ലക്ഷ്മി . പുതിയ ചിത്രമായ വരത്തനില്‍ ഐശ്വര്യ അവതരിപ്പിച്ച പ്രിയ എന്ന കഥപാത്രത്തെയും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ സിനിമയിലെത്തും മുന്‍പേ പൃഥ്വിരാജിനെ പറ്റി ഫെയ്‌സ്ബുക്കിലിട്ട ഒരു കമന്റിന്റെ പേരില്‍ കുരുക്കിലായിരിക്കുകയാണ് ഐശ്വര്യ. 

2012-ല്‍ ഔറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് സമയത്ത് നായകന്മാരായ അര്‍ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവരുടെ ചിത്രത്തിന് താഴെയിട്ട കമന്റാണ് ഐശ്വര്യയെ വെട്ടിലാക്കിയത്. ഇഷക്ക്സാദേ നായകന് ഉമ്മ എന്നാണ് ഐശ്വര്യ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നത്. അതിനുതാഴെ കൂട്ടുകാരികളുമായി നടന്ന ചര്‍ച്ചയില്‍ 'ഇടി കൊണ്ട് ഡാമേജായ അവസ്ഥയിലാണ് രാജപ്പന്‍ ചിത്രത്തില്‍. എന്റെ നായകനെ നോക്കു എത്ര ഹോട്ടാണ് എപ്പോഴും' എന്നും കുറിച്ചിരുന്നു. ഇതാണ് പൃഥ്വിരാജ് ഫാന്‍സിനെ ചൊടിപ്പിച്ചത്.

പ്രശ്‌നം വഷളായതോടെ ഐശ്വര്യ ക്ഷമാപണവുമായി രംഗത്ത് എത്തി. ഫാനിസം തലയ്ക്കു പിടിച്ച സമയത്ത് ഇട്ട കമന്റാണെന്നും ഇന്നത് വായിക്കുമ്പോള്‍ ലജ്ജയും നാണക്കേടും തോന്നുന്നുവെന്നും ഐശ്വര്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റ പേരില്‍ മാത്രം ചെയ്തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.'

തെറ്റ് മനസ്സിലാക്കി ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തോന്നിയതിന് നന്ദി എന്നുപറഞ്ഞ് പൃഥ്വിരാജ് ഫാന്‍സും രംഗത്തെത്തി.

d

w

a

ContentHighlights: aiswarya lakshmi comment against prithviraj ,rajapan comment by aiswarya lakshmi, mayanadhi actress,varthan