ഐശ്വര്യ രജനീകാന്ത് | photo: facebook/ aiswarya rajinikanth
ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ നഷ്ടമായെന്ന പരാതിയുമായി സംവിധായികയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത്. വജ്രാഭരണങ്ങള്‍, രത്‌നം പതിപ്പിച്ച ആഭരണങ്ങള്‍, അരം നെക്ലേസ്, സ്വര്‍ണ വളകള്‍ മുതലായവ കാണാതായവയില്‍ ഉള്‍പ്പെടുന്നു.
വീട്ടിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ പരാതി നല്‍കിയിരിക്കുകയാണ്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് ജീവനക്കാര്‍ക്ക് അറിമായിരുന്നുവെന്നും ഇവരെ സംശയമുണ്ടെന്നും ഐശ്വര്യ ആരോപിച്ചു. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
60 പവന്റെ ആഭരണങ്ങള്‍ നഷ്ടമായെന്നാണ് വിവരങ്ങള്‍. 2019-ല്‍ സഹോദരിയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കര്‍ മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോല്‍ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നതെന്നും ഐശ്വര്യ പറയുന്നു. ഫെബ്രുവരി 10-ന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം അറിയുന്നതെന്നും ഐശ്വര്യ വ്യക്തമാക്കി.
Content Highlights: aishwarya rajinikanth gives complaint for jewel theft suspects three staffs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..