ഐശ്വര്യാ രാജേഷ്, രശ്മിക മന്ദാന | ഫോട്ടോ: www.instagram.com/aishwaryarajessh/, സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
തെന്നിന്ത്യൻ സിനിമാലോകത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ ചുവടുറപ്പിച്ച നടിയാണ് ഐശ്വര്യാ രാജേഷ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പങ്കെടുത്ത അഭിമുഖത്തിനിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരിൽ കുറച്ചൊന്നുമല്ല അവർ പുലിവാലുപിടിച്ചത്. പുഷ്പ എന്ന തെലുങ്ക് ചിത്രത്തിലെ രശ്മിക അവതരിപ്പിച്ച ശ്രീവള്ളി എന്ന കഥാപാത്രത്തേക്കുറിച്ചായിരുന്നു ഐശ്വര്യാ രാജേഷിന്റെ കമന്റ്. സംഗതി ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കിയപ്പോൾ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം.
പുതിയ ചിത്രമായ ഫർഹാനയുടെ പ്രചാരണത്തിനിടെ നടത്തിയ അഭിമുഖത്തിൽ പുഷ്പയിലെ ശ്രീവള്ളി എന്ന കഥാപാത്രം തനിക്ക് യോജിച്ചതാണെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞിരുന്നു. ഇതോടെ രൂക്ഷമായ വിമർശനമാണ് അവർക്കെതിരെ ഉയർന്നത്. ഇതോടെയാണ് വിശദീകരണക്കുറിപ്പുമായെത്താൻ നടിയെ പ്രേരിപ്പിച്ചത്. തെലുങ്ക് സിനിമയിൽ എത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാൻ എന്ന ചോദ്യത്തിന് പുഷ്പയിൽ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പ്രസ്താവനയിൽ പറഞ്ഞു.
"എന്നാൽ ഞാനുദ്ദേശിച്ച രീതിയിലല്ല ആളുകൾ ആ വരി എടുത്തത്. രശ്മിക പുഷ്പയിൽ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിർപ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരുകാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂ. സിനിയിലെ എന്റെ സഹപ്രവർത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങൾ പരത്തുന്നത് നിർത്തണം." ഐശ്വര്യ ആവശ്യപ്പെട്ടു.
പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇതിന് പ്രതികരണവുമായി രശ്മിക തന്നെ രംഗത്തെത്തി. ഐശ്വര്യാ രാജേഷ് ഉദ്ദേശിച്ചതെന്താണെന്ന് തനിക്ക് മനസിലാവുമെന്ന് രശ്മിക ട്വീറ്റ് ചെയ്തു. നിങ്ങളോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂ. അത് നിങ്ങൾക്കുമറിയാം. ഫർഹാന എന്ന ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും രശ്മിക കുറിച്ചു.
നേരത്തേ നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് 'ഫർഹാന'യുടെ ഉള്ളടക്കം എന്ന ആരോപണമുയർത്തി ഇന്ത്യൻ നാഷണൽ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ ശബ്ദമുയർത്തിയത്. തുടർന്ന് ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് 'ഫർഹാന.' ഒരിക്കൽ ഇത്തരത്തിൽ ഫോണിൽ സംസാരിക്കുന്ന യുവാവുമായി അവർ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. സംവിധായകൻ സെൽവരാഘവൻ, ജിതൻ രമേഷ്, അനുമോൾ, ഐശ്വര്യ ദത്ത എന്നിവരാണ് മറ്റഭിനേതാക്കൾ.
Content Highlights: aishwarya rajesh's tweet and reply from rashmika mandanna, farhana movie pushpa movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..