'ഡ്രൈവർ ജമുന'യിൽ ഐശ്വര്യ രാജേഷ്
ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന 'ഡ്രൈവർ ജമുന' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ എത്തുന്നത്. ഫസ്റ്റ് ലുക്കിലെ ഐശ്വര്യ രാജേഷിന്റ ഗെറ്റപ്പിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മുഴുനീള റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തിൽ സംഭവിക്കുന്ന നാടകീയ സംഭവങ്ങളാണ് പറയുന്നത്. കിൻസ്ലിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 18 റീൽസിന്റെ ബാനറിൽ എസ്പി ചൗത്താരിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ഡ്രൈവർ ജമുനയെത്തും.
ആടുകളം നരേൻ, ശ്രീരഞ്ജനി, അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യൻ, കവിതാ ഭാരതി, പാണ്ടി, മണികണ്ഠൻ, രാജേഷ്, തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ഗോകുൽ ബിനോയ് ആണ് ഛായാഗ്രഹണം. ജിബ്രാൻ സംഗീതവും ഡോൺ ബാല (കല), ആർ രാമർ എന്നിവർ എഡിറ്റിംഗും നിർവഹിക്കുന്നു. പി ആർ ഓ: ശബരി, യുവരാജ്
Content Highlights: Aishwarya Rajesh, Driver Jamuna First Look, Tamil Road Movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..