ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചന്. അതുകൊണ്ടു തന്നെ ബിഗ് ബിയുടെ മകന് സിനിമയില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകളാണ് പുലര്‍ത്തിയത്. ഈ പ്രതീക്ഷ അഭിഷേകിന് വലിയ ബാധ്യതയായി തീര്ന്നതുകൊണ്ടാകാം നടന് എന്ന നിലയില്‍ രണ്ടാം നിരയിലാണ് അഭിഷേകിന്റെ സ്ഥാനം.
സിനിമാലോകത്ത് പ്രതിസന്ധിയില്‍ നില്ക്കുന്ന അഭിഷേകിന്റെ കരിയറിന് ഊര്‍ജം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഭാര്യയും നടിയുമായ ഐശ്വര്യ റായ്. ഐശ്വര്യയുടെ മുന്‍കാമുകനും നടനുമായ സല്മാന് ഖാന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന രേഷ്മ ഷെട്ടിയെയാണ് ഐശ്വര്യ ഭര്‍ത്താവിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. രേഷ്മ അഭിഷേകിന്റെ മാനേജരായി പ്രവര്‍ത്തിച്ചാല്‍ കരിയറില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഐശ്വര്യ വിശ്വസിക്കുന്നത്.
തനിക്ക് ലഭിക്കുന്ന പ്രൊജക്ടുകളെല്ലാം ഏറ്റെടുക്കുന്ന രീതി അവസാനിപ്പിച്ച് സശ്രദ്ധം സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഷേക്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ അഭിഷേക് നായകനാകുന്നുവെന്നും സൂചനകളുണ്ട്. മെട്രിക്സ് ഇന്ത്യ എന്റര്ടെയിന്മെന്റില് മാനേജങ് ഡയറക്ടറാണ് രേഷ്മ.
Content Highlights: Aishwarya Rai helps Abhishek Bachchan, Abhishek Bachchan's Career
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..