ശ്വര്യ റായി ബോളിവുഡിന്റെ മാത്രം സ്വത്തല്ല. ഒന്നര പതിറ്റാണ്ട് മുന്‍പ് തന്നെ സണ്‍സിറ്റിയില്‍ വച്ച് ലോകസുന്ദരിപ്പട്ടം ചാര്‍ത്തിയ ആളാണ്. അര ഡസനോളം ഇംഗ്ലീഷ് ചിത്രങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കണ്ണുനട്ടിരിക്കുന്നവര്‍ക്കൊക്കെ ഒരു സംശയം. ഐശ്വര്യ ബോളിവുഡിനും ഹോളിവുഡിനും പുറമെ വല്ല ഇറാനിയൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ടോ?
 
ഹിന്ദിക്കും തമിഴിനുമെല്ലാം പുറമെ ഇംഗ്ലീഷില്‍ മാത്രമാണ് ഐശ്വര്യ അഭിനയിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ചൂടന്‍ താരമായി അരങ്ങുവാഴുന്ന ആള്‍ ഐശ്വര്യയല്ല. പഴയ ലോകസുന്ദരിയുടെ ഒരു അപരയാണ്. പേര്‍ഷ്യന്‍ മോഡല്‍ മഹ്ലഗ ജബേരി.
 
ഒറ്റ നോട്ടത്തില്‍ മാത്രമല്ല, ഒന്ന് നന്നായി ഉഴിഞ്ഞുനോക്കിയാലും ഐശ്വര്യ തന്നെ. അത്രയ്ക്കുണ്ട് ലോകസുന്ദരിയുമയി ജബേരിക്കുള്ള മുഖസാമ്യം.
 
ജബേരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകരെ വഴിതെറ്റിച്ചത്. ഈ ചിത്രങ്ങളാവട്ടെ നല്ല ഒന്നാന്തരം ഗ്ലാമര്‍ ചിത്രങ്ങളും. ഐശ്വര്യയാണെന്ന് തെറ്റിദ്ധരിച്ചിട്ടായാലും അല്ലെങ്കിലും ജബേരിയുടെ പടങ്ങള്‍ക്ക് ആരാധകര്‍ ഇപ്പോള്‍ ഏറെയാണ്. ലൈക്കിനും ഷെയറിനും കമന്റുകള്‍ക്കുമൊന്നും ക്ഷാമം ഒട്ടുമില്ല.
 
ഇറാനിലെ ഇസ്ഫഹാനില്‍ ജനിച്ച ജബേരി ഇപ്പോള്‍ അമേരിക്കയിലെ സാന്‍ഡിയാഗോ കേന്ദ്രീകരിച്ചാണ് മോഡലിങ്ങില്‍ സജീവമായി നില്‍ക്കുന്നത്. മിസ് ഹോളി ക്ലോത്തിങ്, പോഷ് ഡിസൈന്‍സ് തുടങ്ങിയവയുടെ മോഡലാണ് ജബേരി.
 
ഞെട്ടുന്ന ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു തുടങ്ങിയതു മുതലാണ്‌ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ഡിപ്ലോമയുള്ള ജബേരി ശ്രദ്ധ പിടിച്ചുപറ്റിതുടങ്ങിയത്. ഇടയ്ക്ക് ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് ചില ട്വീറ്റുകളിട്ടതോടെ ആൾ ശരിക്കും ശ്രദ്ധാകേന്ദ്രമായി.
 
 

💋 @dashbazaar

A post shared by Mahlagha🌙 (@mahlaghajaberi) on

 

Melting ☀️Who else is enjoying last days of summer? . 📸 Shot by my joojoo 🐣 @shakila.mir

A post shared by Mahlagha🌙 (@mahlaghajaberi) on

 

Here I stand, in the light of day, let the storm rage on, The cold never bothered me anyway! ❄️ . 📸 @nizarotb

A post shared by Mahlagha🌙 (@mahlaghajaberi) on

Content Highlights: Ashwarya Rai, Mahlagha Jaberi ,Persian model looks like Aishwarya Rai