ഐശ്വര്യ റായ് | ഫോട്ടോ: എ.എഫ്.പി
മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന് നികുതിവകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്രസർക്കാർ നോട്ടീസ് അയച്ചത്.
രണ്ടുദിവസത്തിനുള്ളിൽ നികുതിയടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരി ഒമ്പതിന് നൽകിയ നോട്ടീസിൽ പറയുന്നതുപ്രകാരം, 21,960 രൂപയാണ് നികുതിയായി ഐശ്വര്യ റായ് നൽകാനുള്ളത്.
10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഐശ്വര്യ റായ് ബച്ചൻ 2009-ലാണ് ഈ ഭൂമി വാങ്ങിയത്. ഇതാദ്യമാണ് നികുതിയടയ്ക്കാൻ വീഴ്ചവരുത്തുന്നതെന്ന് സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥ് പറഞ്ഞു.
Content Highlights: Aishwarya Rai Bachchan land tax issue, Aishwarya Rai Bachchan get notice from tax department
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..