ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും കെങ്കേമമായി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഐശ്വര്യ റായ്. അതുകൊണ്ടു തന്നെയാണ് പൊന്നോമനയായ ആരാധ്യയുടെ പിറന്നാള്‍ ഐശ്വര്യ ആര്‍ഭാടമായി ആഘോഷിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച കൃഷ്ണരാജ് റായിയുടെ ജന്മദിനം ഐശ്വര്യ ആഘോഷിച്ചത് വേറിട്ട രീതിയിലായിരുന്നു. മുച്ചുണ്ട് ഉള്ള നൂറുകുട്ടികളുടെ ശസ്ത്രക്രിയക്ക് ധനസഹായം നല്‍കാന്‍ തീരുമാനം എടുത്തത് അതേ ദിവസമായിരുന്നു. 

കുട്ടികളെ കാണുവാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും മകള്‍ ആരാധ്യയ്‌ക്കൊപ്പം സ്‌മൈല്‍ ട്രെയിന്‍ ഫൗണ്ടേഷനില്‍ ഐശ്വര്യ എത്തി. അച്ഛന്റെ ഓര്‍മയ്ക്കായി കേക്കും മുറിക്കുകയുണ്ടായി. എന്നാല്‍ പാപ്പരാസികളുടെ നിലവാരമില്ലായ്മ ഐശ്വര്യയെ അസ്വസ്ഥയാക്കി. തനിക്കുനേരെ മിന്നിക്കൊണ്ടിരുന്ന ക്യാമറ ഓഫ് ചെയ്യാന്‍ ഐശ്വര്യ അവരോട് ആവശ്യപ്പെട്ടു. പക്ഷേ ഐശ്വര്യയുടെ ആവശ്യം ആരും ചെവികൊണ്ടില്ല. Anti-drug

ഐശ്വര്യ അവര്‍ക്ക് നേരെ പൊട്ടിത്തെറിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ഐശ്വര്യ പൊട്ടിക്കരയാന്‍ തുടങ്ങി. ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ദയവായി നിങ്ങള്‍ അത് നിര്‍ത്തണം. ഇതൊരു സിനിമാ ഷോ നടക്കുന്ന ഇടമല്ല. പൊതുസ്ഥലവുമല്ല. കുറച്ച് കരുതല്‍ ഈ കുഞ്ഞുങ്ങളോട് കാണിക്കൂ.'- ഐശ്വര്യ പറഞ്ഞു.

Content Highlights: Aishwarya Rai Bachchan, Fathers birthday Krishraj Rai, Smile Train Foundation