Photo | https:||www.instagram.com|monksinhappiness|
ബന്ധുവിന്റെ വിവാഹചടങ്ങിൽ തിളങ്ങി നടി ഐശ്വര്യ റായിയും മകൾ ആരാധ്യയും. ഐശ്വര്യയുടെ കസിൽ ശ്ലോക ഷെട്ടിയുടെ വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ വൈറലാവുന്നത്.
‘ മങ്ക്സ് ഇൻ ഹാപ്പിനെസ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വിടവാങ്ങുന്ന ചടങ്ങിനിടയിൽ ‘ ആരും കരയണ്ട, ഞാനുണ്ടല്ലോ,’ എന്ന് പറഞ്ഞാണ് ആരാധ്യ വധു ശ്ലോകയെയും അമ്മയെയും ആശ്വസിപ്പിച്ചതെന്നും ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു.
നേരത്തെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളിൽ നൃത്തം ചെയ്യുന്ന ബച്ചൻ കുടുംബത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.
മണി രത്നം സംവിധാനം ചെയ്യുന്ന ‘ പൊന്നിയിൻ സെൽവനി’ ലാണ് ഐശ്വര്യ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആദ്യ ഭാഗം അടുത്ത വർഷം പ്രേക്ഷകരിലേക്ക് എത്തും.
Content Highlights : Aishwarya Rai and daughter Aradhya attending relativeswedding pictures and video Viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..