ചിതാഭസ്മവുമായി ഐശ്വര്യയും മകളും ത്രിവേണി സംഗമത്തില്‍


ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കൃഷ്ണരാജ് റായി അന്തരിച്ചത്.

ലഹബാദിലെ ത്രിവേണി സംഗമത്തില്‍ അച്ഛന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനായി നടി ഐശ്വര്യ റായി എത്തി. ഭര്‍ത്താവ് അഭിഷേക് ബച്ചന്‍, മകള്‍ ആരാധ്യ, അമ്മ വൃന്ധ്യ റായി, സഹോദരന്‍ ആദിത്യ റായി എന്നിവര്‍ക്കൊപ്പമാണ് ഐശ്വര്യ ഗംഗാ-യമുന- സരസ്വതി സംഗമസ്ഥാനത്തെത്തിയത്.

മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ബച്ചന്‍ കുടുംബം ബാംറൗളിയിലെത്തിയത്. അവിടെ നിന്ന് നേരെ യമുനയുടെ തീരത്തുള്ള ബോട്ട് ക്ലബിലേയ്ക്ക് പോവുകയായിരുന്നു. താരകുടുംബത്തെ പുരോഹിതരും പോലീസും ചേര്‍ന്ന് സ്വീകരിച്ച് ഒരു ബോട്ടിലാണ് ത്രിവേണി സംഗമസ്ഥാനത്തേയ്ക്ക് കൊണ്ടുപോയത്. നദീസംഗമസ്ഥാനത്തെത്തിയശേഷം അവര്‍ മേ്രന്താച്ചാടനങ്ങളുടെ അകമ്പടിയില്‍ അച്ഛന്‍ കൃഷ്ണരാജ് റായിയുടെ ചിതാഭസ്മം നദിയില്‍ ഒഴുക്കി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കൃഷ്ണരാജ് റായി അന്തരിച്ചത്.

ചടങ്ങ് കഴിഞ്ഞ ഉടനെ അവര്‍ മടങ്ങി. ബച്ചന്‍ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് കുറച്ചു പോലീസുകാരെ മാത്രമാണ് ത്രിവേണി സംഗമത്തില്‍ വിന്യസിച്ചത്. അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനാണ് ബച്ചന്‍ കുടുംബം അവസാനമായി ത്രിവേണി സംഗമത്തിലെത്തിയത്. പത്ത് വര്‍ഷം മുന്‍പായിരുന്നു അത്.

അമിതാഭ് ബച്ചന്‍ തന്റെ കുട്ടിക്കാലം ചിലവഴിച്ചത് അലഹബാദിലായിരുന്നു. 1950ലാണ് ഇവര്‍ ന്യൂഡല്‍ഹിയിലേയ്ക്ക് ചേക്കേറിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

1 min

അബുദാബി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

May 25, 2022

More from this section




Most Commented