ഐശ്വര്യ റായ് മകൾ ആരാധ്യയ്‌ക്കൊപ്പം
മുംബൈ: കോവിഡ്ബാധിതയായി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന നടി ഐശ്വര്യാ റായിയെയും മകൾ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹൂവിലെ ജൽസയിലാണ് കോവിഡ് രോഗബാധിതയായ ഇവർ ക്വാറന്റീനിൽ ഉണ്ടായിരുന്നത്. ഇത് നഗരസഭ സീൽ ചെയ്തതിനാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
അമിതാഭ് ബച്ചനും അഭിഷേകും നാനാവതി ആശുപത്രിയിൽ കോവിഡിന് ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതിനിടെ ബച്ചൻ ആശുപത്രി വിട്ടുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത് നിഷേധിച്ച് അധികൃതർ രംഗത്ത് വന്നിരുന്നു.
ബച്ചന്റെ നാല് ബംഗ്ലാവുകൾ നഗരസഭ സീൽ ചെയ്തു. മുപ്പതോളം വരുന്ന ജോലിക്കാരെയും ബച്ചൻ കുടുംബവുമായി സമ്പർക്കം പുലർത്തിയവരെയും പരിശോധനയ്ക്ക് വിധേയരാക്കി.ജയാബച്ചന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
Content Highlights: aishwarya rai aaradhya bachchan shifted to Nanavati hospital Mumbai Covid19 treatment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..