'കുമാരി' പൂജയിൽ നിന്ന്
ഐശ്വര്യ ലക്ഷ്മി,ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കുമാരിയുടെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു. നിർമ്മൽ സഹദേവാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ജിൻസ് വർഗീസ്, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ജിജു ജോൺ എന്നിവർ ചേർന്നാണ് നിർമാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്
രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിർമ്മൽ സഹദേവ്. രാഹുൽ മാധവ്,സ്ഫടികം ജോർജ്,ജിജു ജോൺ, ശിവജിത്ത് നമ്പ്യാർ, പ്രതാപൻ,സുരഭി ലക്ഷ്മി, സ്വാസിക,ശ്രുതി മേനോൻ, തൻവി റാം, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, സംഗീതം-ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ- ഗോകുൽ ദാസ്, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,പരസ്യകല-ഓൾഡ് മോങ്ക്സ്
Content Highlights : Aishwarya Lekshmi Shine Tom Chacko movie kumari Pooja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..