ഐശ്വര്യ ലക്ഷ്മിയെ നായികയായെത്തുന്ന പുതിയ ചിത്രം കുമാരിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന കുമാരിയുടെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നിർമൽ സഹദേവ്‌ ആണ്. 

രണം എന്ന പൃഥ്വിരാജ്‌ ചിത്രത്തിന് ശേഷം നിർമൽ സഹദേവ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ ഹൊറർ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ നിർമൽ സഹദേവ്‌, ജിജു ജോൺ, ജേക്സ്‌ ബിജോയ്‌, ശ്രീജിത്ത്‌ സാരംഗ്‌ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്‌. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. ജേക്സ്‌ ബിജോയ് ആണ്‌ സംഗീതം ഒരുക്കുന്നത്

Content Highlights : Aishwarya Lekshmi New Movie kumari Prithviraj productions Supriya Menon