ശാപം പതിഞ്ഞ കാഞ്ഞിരങ്ങാടിന്റെ കഥ, 'കുമാരി' റിലീസ് പ്രഖ്യാപിച്ചു


നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി ഐശ്വര്യ ലക്ഷ്മി എത്തുന്നു

കുമാരിയിൽ ഷൈൻ ടോം ചാക്കോ, കുമാരി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/nirmal.sahadev/photos

ഭൂപടങ്ങൾക്കറിയാത്ത ലോകം. ഇല്ലിമലയ്ക്കപ്പുറം കാഞ്ഞിരങ്ങാടെന്നൊരു ദേശം. ശാപം പതിഞ്ഞ ആ മണ്ണിന്റെ കഥയുമായാണ് കുമാരി എത്തുന്നത്. പൃഥ്വിരാജ് ചിത്രം രണത്തിനുശേഷം നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് കുമാരി.

നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി ഐശ്വര്യ ലക്ഷ്മി എത്തുന്നു. ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ശിവജിത്ത്, തൻവി റാം, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.



കാസർഗോഡ്, കണ്ണൂർ, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരിച്ച കുമാരിയിലെ കാഴ്ചകൾ പകർത്തിയിരിക്കുന്നത് അബ്രഹാം ജോസഫാണ്. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. ശ്രീജിത് സാരംഗ എഡിറ്റിങ്ങും കലാസംവിധാനം ഗോകുൽദാസും നിർവഹിക്കുന്നു.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ,നിർമൽ സഹദേവ്, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് എന്നിവർ ചേർന്ന് നിർമ്മിച്ച കുമാരി ഒക്ടോബർ 28 ന് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് പ്രദർശനത്തിനെത്തിക്കും.

Content Highlights: aishwarya lekshmi movie kumari releasing on october 11, prithviraj sukumaran, shine tom chacko


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented