'റോജ കണ്ടു തിരിച്ചെത്തി ഞാന്‍ ചെരുപ്പെടുത്ത് എന്നെ തന്നെ അടിച്ചു'


സിനിമയില്‍ നിന്ന് കാര്യമായ ഒരു ഇടവേളയെടുത്തില്ലെങ്കിലും ഐശ്വര്യയുടെ സിനിമാ ജീവിതത്തില്‍ ഒരു വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ ആരാധികയായ ഐശ്വര്യയ്ക്ക് ഒരിക്കല്‍ അദ്ദേഹം വച്ചു നീട്ടിയ രണ്ട് സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു.

രസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഐശ്വര്യ. സര്‍വ്വോപരി പഴയകാല നടി ലക്ഷ്മിയുടെ മകള്‍ എന്ന മേല്‍വിലാസവും ഐശ്വര്യയ്ക്കുണ്ട്. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ഐശ്വര്യ ക്രമേണ അമ്മ വേഷങ്ങളില്‍ തിളങ്ങി. അതിനിടയില്‍ മിനിസ്‌ക്രീനില്‍ വില്ലന്‍ വേഷങ്ങളിലും തിളങ്ങാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു.

സിനിമയില്‍ നിന്ന് കാര്യമായ ഒരു ഇടവേളയെടുത്തില്ലെങ്കിലും ഐശ്വര്യയുടെ സിനിമാ ജീവിതത്തില്‍ ഒരു വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ ആരാധികയായ ഐശ്വര്യയ്ക്ക് ഒരിക്കല്‍ അദ്ദേഹം വച്ചു നീട്ടിയ രണ്ട് സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു. റോജയും, തിരുടാ തിരുടയും. ഇതെക്കുറിച്ച് മനസ്സു തുറക്കുകയാണ് ഐശ്വര്യയിപ്പോള്‍. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ വെളിപ്പെടുത്തല്‍.

മണിരത്‌നം സംവിധാനം ചെയ്ത് റോജ 1992 ലാണ് പുറത്തിറങ്ങിയത്. പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയ്യടി വാങ്ങിയ ഈ ചിത്രം ഹിന്ദി, മറാഠി, മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. എ.ആര്‍. റഹ്മാന്‍ സംഗീതംസംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്നതും റോജയിലൂടയാണ്.

മണിരത്‌നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരമടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടി. അരവിന്ദ് സാമി, മധൂ എന്നിവരാണ് റോജയില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

ഐശ്വര്യയുടെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍

മണിരത്‌നം സാര്‍ ആദ്യം വിളിക്കുന്നത് അഞ്ജലിയിലെ ഒരു പാട്ടില്‍ ഡാന്‍സ് ചെയ്യാനാണ്. അപ്പോള്‍ അമ്മ സമ്മതിച്ചില്ല. എന്നെ നായികയായി അവതരിപ്പിക്കാനാണ് അമ്മയ്ക്ക് താല്‍പര്യമെന്ന് മണിസാറിനോട് പറഞ്ഞു.

പിന്നീട് മണിസാര്‍ റോജയില്‍ നായിക വേഷത്തിലേക്ക് എന്നെ പരിഗണിച്ചു. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുഗു സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു. മണി സാര്‍ വന്നപ്പോള്‍ ഡേറ്റില്ലെന്ന് മുത്തശ്ശി പറഞ്ഞു. അറുപത് ദിവസമാണ് റോജയ്ക്ക് വേണ്ടിയിരുന്നത്.

എനിക്കാണെങ്കില്‍ ഒന്നും അറിയില്ല. ഞങ്ങളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ തെലുഗു സിനിമയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കി മണിസാറിന്റെ സിനിമയില്‍ അഭിനയിച്ചേനെ. പക്ഷേ എന്റെ മുത്തശ്ശിക്ക് ഭയങ്കര സത്യസന്ധതയായിരുന്നു. തെലുഗു സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കൈ നീട്ടി കാശുവാങ്ങി അതിനാല്‍ മണിസാറിന്റെ സിനിമ വേണ്ടെന്ന് വച്ചോളൂ മുത്തശ്ശി കല്‍പ്പിച്ചു. അങ്ങനെ റോജ കൈവിട്ടു പോയി.

തെലുഗു സിനിമയുടെ കാര്യമാണെങ്കില്‍ അത് അതിലും വലിയ തമാശയായി. വിതരണക്കാരനും നിര്‍മാതാവും തമ്മില്‍ തെറ്റി ആ പടം അവര്‍ ഉപേക്ഷിച്ചു. ഞാന്‍ ഒരു മുപ്പത് ദിവസം ജോലി ഇല്ലാതെ സ്വയം പഴിച്ച് വീട്ടില്‍ ഇരുന്നു. റോജ അതിന്റെ വഴിക്ക് പോയി.

റോജ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അതിലും വലിയ തമാശയായിരുന്നു. കോയമ്പത്തൂരില്‍ വച്ചാണ് സിനിമ കണ്ടത്. സിനിമ കണ്ടതിന് ശേഷം ഞാന്‍ ഒന്നും മിണ്ടാതെ ഹോട്ടല്‍ മുറിയിലെത്തി. ചെരുപ്പ് ഊരി ഞാന്‍ എന്നെ തന്നെ ഒരുപാട് തല്ലി. മുത്തശ്ശി ഓടി വന്നു എന്നെ തടഞ്ഞു. ഞാന്‍ മുത്തശ്ശിയോട് പറഞ്ഞു നിങ്ങളെ അടിക്കാന്‍ എനിക്ക് പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എന്നെ തന്നെ അടിക്കട്ടെ. മധുവിന് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരു സിനിമയും ഒരു കഥാപാത്രവും ലഭിച്ചു. എനിക്ക് ഒന്നും കിട്ടിയില്ല.

തിരുടാ തിരുടായില്‍ മണിസാര്‍ വിളിച്ചപ്പോള്‍ ഒരു ഹിന്ദി സിനിമയിലേക്ക് ഓഫര്‍ വന്നിരിക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സാറിന്റെ സിനിമയായിരുന്നു അത്. മലയാളം സിനിമ കിരീടത്തിന്റെ റീമേക്ക് ആയിരുന്നു. മോഹന്‍ലാല്‍ സാറും തിലകന്‍ സാറും അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു അത്. തിരുടാ തിരുടയില്‍ ഹീര രാജഗോപാല്‍ ചെയ്ത കഥാപാത്രമായിരുന്നു എനിക്ക് നല്‍കിയിരുന്നത്. സുഹാസിനി ആന്റിയാണ് എന്നെ വിളിച്ചത്. ടെസ്റ്റ് സീന്‍ എല്ലാം ചെയ്തു കഴിഞ്ഞിരുന്നു. പക്ഷേ ഹിന്ദിപടത്തില്‍ ആദ്യം തന്നെ കരാര്‍ നല്‍കിയതിനാല്‍ തിരുടാ തിരുടാ എന്റെ കയ്യില്‍ നിന്ന് പോയി.

മണിസാറിനെ എനിക്ക് കുട്ടിക്കാലം മുതല്‍ തന്നെ അറിയാം. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ പല്ലവി അനുപല്ലവിയില്‍ അമ്മയായിരുന്നു നായിക. അമ്മയുടെ ഡേറ്റ് വാങ്ങാന്‍ മണിസാര്‍ വീട്ടില്‍ വരും. പൂന്തോട്ടത്തിന്റെ കോര്‍ണറില്‍ ഒരു കസേരയില്‍ ഇരിക്കും. ഞാന്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ മണിസാറുമായി കുറേ സംസാരിക്കും. വര്‍ഷങ്ങള്‍ കടന്നുപോയി നായകന്‍ റിലീസായി. അന്ന് എനിക്ക് അറിയില്ലായിരുന്നു എന്റെ വീട്ടില്‍ വരുന്ന മണിയങ്കിളാണ് സാക്ഷാല്‍ മണിരത്‌നമെന്ന്. അമ്മ പറഞ്ഞപ്പോഴാണ് ആ സത്യം അറിയുന്നത്.'

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented