രാജ്യദ്രോഹക്കുറ്റവും ലക്ഷദ്വീപിന്റെ രക്ഷയും; 124 (A)യുമായി ആയിഷ സുൽത്താന


'ആയിഷ സുൽത്താന ഫിലിംസ്' എന്ന ബാനറിൽ സംവിധായിക തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നത്

Photo | https:||www.facebook.com|AishaOnAir

വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 124 (A) എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യൻ പീനൽ കോഡാണ് 124 (A).

'ആയിഷ സുൽത്താന ഫിലിംസ്' എന്ന ബാനറിൽ സംവിധായിക തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നത്. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം, സംഗീതം-വില്യം ഫ്രാൻസിസ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ലാൽ ജോസ് പുറത്ത് വിട്ടു.

"ആയിഷ സുൽത്താന എന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ആയിഷയുടെ പുതിയ സിനിമയാണ് 124 (A) . ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണർത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോൾ മുതൽ ഈ വകുപ്പിനെ ചൊല്ലി ചർച്ചകൾ തുടങ്ങിയതാണ്. ആയിഷയുടെ പടം തുടർ ചർച്ചകൾക്കിടയാകട്ടെയെന്ന ആശംസയോടെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു..."പോസ്റ്റർ പങ്കുവച്ചുകൊണ്ട് ലാൽ ജോസ് കുറിച്ചു.

പത്രത്തിന്റെ ഫ്രണ്ട് പേജ് മാതൃകയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.. ലക്ഷദ്വീപ് ചലച്ചിത്ര പ്രവർത്തകയ്ക്കു മേൽ രാജ്യദ്രോഹ കുറ്റം, 'സേവ് ലക്ഷദ്വീപ്' എന്നീ തലക്കെട്ടുകൾ പോസ്റ്ററിൽ ഉണ്ട്.. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമയെന്നും പോസ്റ്ററിൽ പറയുന്നു.

നീണ്ട കുറിപ്പോടെയാണ് ആയിഷ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാൽ എല്ലാ വർഷവും പോലെയല്ല എനിക്കീ വർഷം
ഞാനിന്ന് ഓർത്തെടുക്കുവാണ് എന്റെ ആ പഴയ കാലം, ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്കൂൾ യുണിഫോം ധരിച്ചു സ്കൂൾ മൈതാനത്ത് ദേശിയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,"ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കിൽ പെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയിൽ എഴുതിയ സ്ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു...
ആ ഞാനിന്നു ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലർ എന്നെ മാറ്റിയിരിക്കുന്നു...
ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി
എന്റെ നേരാണ് എന്റെ തൊഴിൽ,
വരും തലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം...
ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം
124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു...
ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ്
We fall only to rise again...

Content Highlights : Aisha Sulthana New Movie 124 (A), lakshadweep Native director Aisha Sulthana

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section
Most Commented