'ഈ നാട് ഭരിക്കണത് കേന്ദ്രത്തീന്ന് രാഷ്ട്രപതി നിയോ​ഗിച്ച അഡ്മിനിസ്ട്രേറ്ററാണ്'; ഫ്ളഷ് ട്രെയിലർ


ലക്ഷദ്വീപിലെ ജീവിതവും സമരവുമെല്ലാം ട്രെയിലറിൽ കാണിക്കുന്നുണ്ട്.

അയിഷ സുൽത്താന, ഫ്ളഷ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി, www.facebook.com/AishaOnAir/photos

അയിഷ സുൽത്താന രചനയും സംവിധാനവും നിർവഹിച്ച ഫ്ളഷ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ശക്തമായ രാഷ്ട്രീയ ചോദ്യങ്ങളുയർത്തുന്നതായിരിക്കും സിനിമ എന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ലക്ഷദ്വീപിലെ ജീവിതവും സമരവുമെല്ലാം ട്രെയിലറിൽ കാണിക്കുന്നുണ്ട്.

ലക്ഷദ്വീപ് ഭരിക്കുന്നത് കേന്ദ്രം നിയോ​ഗിച്ച അഡ്മിനിസ്ട്രേറ്ററാണെന്നും ഈ നാടിന് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചിത്രം ഉയർത്തുന്നുണ്ട്. പൂർണമായും ലക്ഷദ്വീപിൽത്തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതും. പുതുമുഖങ്ങളാണ് ഫ്ളഷിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ഡിമ്പിൾ പോൾ ആണ് നായിക.

കെ.ജി രതീഷ് ഛായാ​ഗ്രഹണം നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. വില്ല്യം ഫ്രാൻസിസ്, കൈലാസ് മേനോൻ എന്നിവരാണ് സം​ഗീതസംവിധായകർ.ബീനാ കാസിം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മൂന്നാമത് കേരള അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

Content Highlights: Aisha Sulthana, Flush Movie Trailer, Movie Shot in Lakshadweep

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented