അയിഷ സുൽത്താന | PHOTO: SCREEN GRAB, FACEBOOK/AISHA LAKSHADWEEP
താൻ സംവിധാനം ചെയ്ത 'ഫ്ളഷ്' എന്ന ചിത്രം യൂട്യൂബിലൂടെയോ ഫെയ്ബുക്കിലൂടെയോ റിലീസ് ചെയ്യുമെന്ന് അയിഷ സുൽത്താന. ഈയൊരു മാസം കൂടി താൻ കാത്തിരിക്കുമെന്നും ചിത്രം റിലീസ് ചെയ്യാൻ നിർമാതാവ് സമ്മതിച്ചില്ലെങ്കിൽ യൂട്യൂബിലൂടെയോ ഫെയ്ബുക്കിലൂടെയോ പുറത്തിറക്കുമെന്നും അയിഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എനിക്ക് ആവശ്യമുള്ള മൂന്ന് സീൻ ചിത്രത്തിലുണ്ട്. അത് റിലീസ് ചെയ്യും. കേസ് വരുമെന്ന് അറിയാമെന്നും നേരിടാൻ തയാറാണെന്നും അയിഷ വ്യക്തമാക്കി. ചിത്രം പെട്ടിയിൽ വെക്കാനാണെങ്കിൽ ഇത്ര കഷ്ടപ്പെട്ട് സിനിമ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോയെന്നും സംവിധായിക ചോദിച്ചു.
അവിടെ ഭക്ഷണം കിട്ടാതെ പട്ടിണി വരെ ഇരുന്നിട്ടുണ്ട്. എങ്ങനെയെങ്കിലും പടം നിർത്തിപ്പോകാൻ അവർ ചെയ്തതാണ്. ഞാൻ ഇപ്പോൾ മൂന്ന് മാസമായിട്ട് ലക്ഷദ്വീപിലായിരുന്നു. തിരിച്ചുവന്നതേയുള്ളു. റിലീസിന്റെ കാര്യങ്ങൾ എന്തായെന്ന് ചോദിക്കാനാണ് ഞാൻ തിരിച്ചുവന്നത്. ഞാൻ ലക്ഷദ്വീപിൽ പോയാൽ എന്തൊക്ക നടക്കുമെന്ന് അവർക്ക് അറിയാം. അതുകൊണ്ട് ഞങ്ങളെ തിരിച്ചുകൊണ്ടുവരാനും പണി തരാനും അവർ പരമാവധി ശ്രമിക്കുകയാണ്. പടം പെട്ടിയിൽ കിടക്കുകയാണ്, നീ കുറച്ച് കൂടി അടങ്ങിയൊതുങ്ങി നടക്ക് ആയിഷാ സൂചിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നര വർഷമായി ഞാൻ പ്രതികരിക്കാതിരിക്കുകയായിരുന്നു, അയിഷ സുൽത്താന പറഞ്ഞു.
ഫ്ളഷ് എന്ന ചിത്രം റിലീസ് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ നിർമാതാവ് തന്നെയാണെന്ന് അയിഷ നേരത്തെയും ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാരിന് എതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് നിർമാതാവ് മുഖത്തുനോക്കി പറഞ്ഞെന്നായിരുന്നു അയിഷയുടെ ആരോപണം. ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അയിഷയുടെ പ്രതികരണം.
നിർമാതാവ് സ്വന്തം രാഷ്ട്രീയ ലാഭത്തിനുവേണ്ടി തന്നെയും തന്റെ നാടിനെയും കുറിച്ച് തുറന്നുപറഞ്ഞ സിനിമയേയും ഒറ്റിക്കൊടുക്കുകയായിരുന്നു. സെൻസർ കിട്ടിയിട്ട് ഒന്നരവർഷമായിട്ടും, ഒരു പാട്ടും ട്രെയിലറും റിലീസ് ചെയ്തിട്ടും നിർമാതാവ് സിനിമ പെട്ടിയിൽ വെച്ചിരിക്കുകയാണെന്ന് അയിഷ പറഞ്ഞു.
Content Highlights: Aisha sultana Lakshadweep based movie flush movie controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..