ബിജെപിയെ പൊക്കി സിനിമ ചെയ്യുന്ന സിംഹവാലന്‍ കുരങ്ങന്‍മാരുടെ കൂട്ടത്തില്‍ തന്നെ കൂട്ടേണ്ട- ഐഷ


2 min read
Read later
Print
Share

ഒരു മാസം കൂടി താന്‍ കാത്തിരിക്കുമെന്നും റിലീസിന് നിര്‍മാതാവ് കൂടെ നിന്നില്ല എങ്കില്‍ തനിക്ക് ആവശ്യമുള്ള രംഗങ്ങള്‍ യൂട്യൂബോ ഫെയ്‌സ്ബുക്കോ വഴി പുറത്തുവിടുമെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ ഐഷ വ്യക്തമാക്കിയിരുന്നു.

അയിഷ സുൽത്താന, ഫ്ളഷ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി, www.facebook.com/AishaOnAir/photos

ഫ്‌ളഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. ബിജെപിയെ താഴ്ത്തി കെട്ടിയെന്നുള്ള ഒരു കാരണം കൊണ്ടാണ് തന്റെ സിനിമ ഇറങ്ങാത്തത് എങ്കില്‍ താനത് സഹിച്ചുവെന്നും ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലന്‍ കുരങ്ങന്‍മാര്‍ ഉണ്ടാവുമായിരിക്കും തന്നെ ആ കൂട്ടത്തില്‍ കൂട്ടേണ്ടെന്നും ഐഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാടിന്റെ പേരില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് ഐഷയുടെ ആരോപണം. നിര്‍മാതാവ് ബീന കാസിമിന്റെ ഭര്‍ത്താവ് ബിജെപി നേതാവാണ്. ഇതെല്ലാം തടസ്സമാകുന്നു. ഒരു മാസം കൂടി താന്‍ കാത്തിരിക്കുമെന്നും റിലീസിന് നിര്‍മാതാവ് കൂടെ നിന്നില്ല എങ്കില്‍ തനിക്ക് ആവശ്യമുള്ള രംഗങ്ങള്‍ യൂട്യൂബോ ഫെയ്‌സ്ബുക്കോ വഴി പുറത്തുവിടുമെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ ഐഷ വ്യക്തമാക്കിയിരുന്നു.

ഐഷയുടെ കുറിപ്പ്

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുൻനിർത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്...?
അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവൾക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയിൽ അവൾ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി... നിങ്ങൾ കെട്ടിച്ചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവൾ പറഞ്ഞോണ്ടിരിക്കുന്നത്...

1: ഒരു സിനിമ സംവിധായിക സ്ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷൻ നോക്കി കഴിഞ്ഞാൽ പിന്നെ ആ ലോക്കഷനിലേക്കുള്ള പെർമിഷൻ എടുക്കാൻ പ്രൊഡക്ക്ഷൻ കൺട്രോളറേയാണ് ഏല്പിക്കാർ...ഫ്ലഷ് എന്ന സിനിമയുടെ ലൊക്കേഷൻ ലക്ഷദ്വീപിലെ കവരത്തി, അഗത്തി, മിനികോയി, ബംഗാരം, ചെത്ത്ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ് ചിത്രികരിക്കാൻ ഉദ്ദേശിച്ചതും പ്രൊഡഷൻ കൺട്രോളർ യാസറെ വിളിച്ച് ഞാനത് ഏർപ്പെടുത്തിയതുമാണ്, അവൻ പോയി പെർമിഷൻ വാങ്ങിയതിന്റെ തെളിവുണ്ട്. കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനർ ഉണ്ടായിരുന്നില്ല, അത് കാരണം യാസർ അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബാനറിന്റെ (ബി​ഗ്മെന്റ് ഹൗസ് പ്രൊഡക്ഷൻ) ലെറ്റർ പാഡിൽ കൂടിയാണ് ഫ്ലഷിന്റെ പെർമിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നെന്നു. നിങ്ങളിൽ ആരെയാണ് ഞാൻ പെർമിഷൻ ചോദിച്ചിട്ടും ഹെൽപ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭർത്താവ് ബിജെപി ആയത് കൊണ്ട് സിനിമയെ ബിജെപി വത്കരിക്കാൻ നിൽക്കണ്ട...

2: പിന്നെ ഫ്ലഷ് എന്ന സിനിമയിൽ കൂടി എൽജെപി എന്നും പറഞ്ഞ് ബിജെപിയെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കിൽ അത് ഞാനങ്ങ് സഹിച്ചു, കാരണം ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട...

ഈ ബീന കാസിം വാ തുറക്കില്ലേ? മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങൾ തന്നെ മുന്നോട്ടു വരണം... നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേർന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല, നിങ്ങൾ അതിനേ പോസ്റ്റ്‌മോർട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല. നിങ്ങളതിനെ എടുത്ത് മോർച്ചറിയിൽ വെച്ചോണ്ടിരിക്കുന്നു... ആ മോർച്ചറിയിൽ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങൾ ബന്ധുക്കൾക്ക് വിട്ട് താ... ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ. ഐഷ സുൽത്താന എഴുതി.

Content Highlights: aisha sultana flush movie controversy, producer Beena Kasim, BJP, lakshadweep film

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
VISHNU MOHANLAL

1 min

സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് 'കണ്ണപ്പ'യിൽ മോഹൻലാലും പ്രഭാസും 

Sep 30, 2023


vijay antony

1 min

മകൾ വിടപറഞ്ഞ് പത്താം നാൾ സിനിമ പ്രമോഷനെത്തി വിജയ് ആന്റണി 

Sep 30, 2023


chaver

2 min

വർഷങ്ങൾക്ക് ശേഷം സംഗീത തിരിച്ചുവരുന്നു; 'ചാവേറി'ലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Oct 1, 2023


Most Commented