നടി ഐന്ദ്രില ശര്‍മ അന്തരിച്ചു 


ഐന്ദ്രില ശർമ Photo:instagram.com/aindrila.sharma

കൊല്‍ക്കത്ത: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശര്‍മ അന്തരിച്ചു. നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഐന്ദ്രിലയ്ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായ ഐന്ദ്രിലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി സിടി സ്‌കാന്‍ റിപ്പോര്‍ട്ടുസൂചന നല്‍കിയിരുന്നു

അര്‍ബുദരോഗത്തെ രണ്ടുതവണയാണ് ഐന്ദ്രില അതിജീവിച്ചത്. ഝുമുര്‍ എന്ന പരിപാടിയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച ഐന്ദ്രില ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ പരിപാടികളിലൂടെ ജനപ്രീതി നേടി. ചില ഓ.ടി.ടി. പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു ഐന്ദ്രില.അടുത്തിടെ പുറത്തിറങ്ങിയ ഭാഗര്‍ എന്ന വെബ്‌സീരീസിലും ഐന്ദ്രില ഭാഗമായി.



ഐന്ദ്രിലയുടെ അതിജീവനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തും നടനുമായ സബ്യസാചി ചൗധരി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. മടങ്ങിവരവിനായുള്ള ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കിടയിലാണ് ഐന്ദ്രിലയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.


Content Highlights: aindrila sharma, bengali actress passes away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented