ച്ഛന്റെ ജന്മദിനത്തില്‍ ആശംസകളുമായി മകള്‍ അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അച്ഛനും നടനുമായ കൃഷ്ണകുമാറിന് അഹാന ആശംസകളറിയിച്ചിരിക്കുന്നത്. 

അച്ഛന് അമ്പത്തിയൊന്നാം ജന്മദിനാശംസകള്‍ എന്നാണ് അഹാന കുറിച്ചത്. എന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നിന്നതിനും പിന്തുണച്ചതിനും ഒരുപാട് നന്ദിയുണ്ടെന്നും അഹാന കുറിക്കുന്നു. ചെറുപ്പത്തില്‍ അച്ഛനൊപ്പമെടുത്ത ഒരുചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. കൃഷ്ണകുമാറിന് അമ്പത്തിയൊന്നു വയസ്സായെന്നു വിശ്വസിക്കാനാവുന്നില്ലെന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ അമ്പരക്കുന്നത്. ഇപ്പോഴും ചെറുപ്പമായിരിക്കുന്നെന്നും കോളേജ് പയ്യനായി തോന്നുന്നെന്നും അടുത്ത മമ്മൂട്ടിയാണ് എന്നും ആരാധകര്‍ കൃഷ്ണകുമാറിനെക്കുറിച്ച് പറയുന്നു.

1994ല്‍ കാശ്മീരത്തിലൂടെ അഭിനയത്തിലേക്കെത്തിയ കൃഷ്ണകുമാര്‍ സിനിമകള്‍ക്കൊപ്പം ടിവി സീരിയലുകളിലൂടെയും മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളത്തിലും തമിഴിലും ഇപ്പോഴും അഭിനയം തുടരുന്ന താരത്തിന്റെ നാല് പെണ്‍മക്കളില്‍ ഒരാളാണ് നടി അഹാന കൃഷ്ണകുമാര്‍. അച്ഛന്‍ സിനിമയിലെത്തി, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം 2014ലാണ് അഹാന സിനിമാരംഗത്ത് ഹരിശ്രീ കുറിക്കുന്നത്. ഫര്‍ഹാന്‍ ഫാസിലിനൊപ്പം ഞാന്‍ സ്റ്റീവ് ലോപസിലായിരുന്നു അഹാന ആദ്യമായി അഭിനയിച്ചത്. അമ്മ സിന്ധു കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും സ്വന്തം കരിയര്‍ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് പൂര്‍ണപിന്തുണ നല്‍കാറുണ്ടെന്ന് അഹാന നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ahaana

Content Highlights : Ahaana Krishnakumar's birthday wishes to her father, Ahaana instagram