അ‍ജ്ഞാതർ പറയുന്ന വളച്ചൊടിച്ച കാര്യങ്ങൾ, ഇതെല്ലാം ആർക്കും ചെയ്യാം; അഹാന


തനിക്കും കുടുംബത്തിനുമെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അ‍ജ്ഞാതരായ ചിലർ ഉന്നയിച്ച് ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന

-

കുറച്ച് കാലങ്ങളായി നടി അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ. തിരുവന്തപുരത്തെ ലോക്ക് ഡൗണിനെയും സ്വർണക്കടത്തിനെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഒരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെ വിമർശിച്ച് ഒട്ടനവധിപേർ രം​ഗത്തെത്തി. അതിൽ ചിലർ അഹാനയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തി. തൊട്ടുപിന്നാലെ അഹാന എ ലൗവ് ലെറ്റർ ടൂ സെെബർ ബുള്ളീസ് എന്ന പേരിൽ ഒരു വീഡിയോ പുറത്തിറക്കി. സെെബർ ബുള്ളീയിങ്ങിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് ആ വീഡിയോലൂടെ അഹാന തിരികൊളുത്തി. ഒട്ടനവധിപേരാണ് അഹാനയ്ക്ക് പിന്തുണയുമായി രം​ഗത്ത് വന്നത്. എന്നാൽ ചിലരാകട്ടെ സെെബർ ബുള്ളീയിങ്ങിനെ നിസ്സാരവൽക്കരിക്കുന്നുവെന്നാരോപിച്ച് താരത്തെ വിമർശിച്ചു.

പിന്നീട് വലിയ ചർച്ചയായത് അഹാനയുടെ മറ്റൊരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ്. ലോക്ക് ഡൗണിനെ സംബന്ധിച്ച് അഹാനയോട് ചോദ്യങ്ങൾ ഉന്നയിച്ച ഒരാളുടെ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചായിരുന്നു അഹാനയുടെ സ്റ്റോറി. താൻ പോസ്റ്റ് ചെയ്ത കമന്റിന്റെ പകുതി മാത്രം എടുത്ത് തന്നെ സൈബർ ബുള്ളിയായി ഫോളോവേഴ്സിനു മുന്നിൽ ചിത്രീകരിക്കുകയാണ് ചെയ്തതെന്ന് ആരോപിച്ച് മിസ്ഹാബ് മുസ്തഫ എന്നയാൾ അഹാനയ്ക്കെതിരെ രംഗത്തു വന്നു. ഇതും ചർച്ചയായതോടെ സംഭവത്തിൽ അഹാന ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അതിനിടയിൽ അഹാനയ്ക്കും സഹോദരിമാർക്കുമെതിരേ ഒരു ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ മറ്റൊരു ആരോപണം ഉയർന്നു. അഹാനയ്ക്കും സഹാേദരിമാർക്കും ഒപ്പം പഠിച്ചിരുന്ന സഹപാഠികൾ പറയുന്ന കാര്യങ്ങൾ എന്ന പേരിൽ ഏതാനും ഓഡിയോ ക്ലിപ്പുകളും സന്ദേശങ്ങളുമാണ് ഈ അക്കൗണ്ടിലൂടെ പ്രചരിച്ചത്. ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് അഹാന.

''ഈയൊരു കൂട്ടം കള്ളങ്ങളെക്കുറിച്ച് എനിക്കോ എന്റെ കുടുംബത്തിനോ ഒന്നും പറയാനില്ല. സത്യം വളച്ചൊടിച്ച് അജ്ഞാതരായ ചിലർ ഏകപക്ഷീയമായി ആരോപണങ്ങൾ ഉന്നയിക്കുന്നു. നിങ്ങൾ ചെയ്യുന്നതെന്തും ഒരു മൊബെെൽ ഫോണിന് പിറകിലിരുന്ന് ആർക്കും ചെയ്യാൻ സാധിക്കും. അതിൽ വലിയ കാര്യമൊന്നുമില്ല. കള്ളങ്ങൾ പറയുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും അതെല്ലാം വിശ്വസിക്കാൻ ആ​ഗ്രഹിക്കുന്നവർക്കും അങ്ങനെ തന്നെ തുടരാം. കർമത്തിലും സത്യത്തിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

ഇതെല്ലാം ചിലർക്ക് വിനോദമായി തോന്നുന്നത് മറ്റൊരാളുടെ കുടുംബത്തിൽ നടക്കുന്ന കാര്യമായത് കൊണ്ടാണ്. ചിലർക്ക് എത്രത്തോളം മോശമാകാൻ കഴിയുമെന്ന് ഇത്തരം സംഭവങ്ങളിലൂടെ മനസ്സിലാകുന്നു. എല്ലാവരും സ്കൂളിലും കോളേജിലുമൊക്കെ പഠിച്ചവരാണല്ലോ. ആർക്കും വേണമെങ്കിലും ഇതുപോലെ വിഷയത്തിന് പുറത്തുള്ള കാര്യങ്ങളും കള്ളകഥകളും മെനഞ്ഞുണ്ടാക്കാൻ സാധിക്കും. വെറുപ്പിലൂടെ നേടുന്ന കാര്യങ്ങളിൽ യാതൊരു മഹത്വവുമില്ലെന്ന് മനസ്സിലാക്കുക- അഹാന കുറിച്ചു.

Content Highlights: Ahaana Krishna slams anonymous people for making allegation against family sisters,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented