ദുൽഖർ സൽമാൻ നായകനായെത്തുന്ന കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ. അണിയറപ്രവർത്തകർ പുറത്ത് വിട്ട ചിത്രത്തിന്റെ സ്നീക്ക് പീക്ക് വീഡിയോയ്ക്ക് താഴെ വന്ന അഹാനയുടെ കമന്റും അതിന് മറ്റൊരു വ്യക്തി നൽകിയ കമന്റുമാണ് വിവാദമായത്.

"നല്ല വിഡിയോ, പക്ഷേ മോശം തമ്പ്നെയിൽ... നിങ്ങളെന്നു പഠിക്കും?" എന്നായിരുന്നു അഹാനയുടെ കമന്റ്. അഹാനയുടെ അടുത്ത സുഹൃത്തും കുറിപ്പിന്റെ ഛായാ​ഗ്രാഹകനുമായ നിമിഷ് രവി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയാണ് അഹാന കമന്റ് ചെയ്തത്. അതിനു താഴെ കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു പ്രൊഫൈലിൽ നിന്ന് "അതിനു നീയേതാ?" എന്ന കമന്റും മറുപടി നൽകി.

ഇതേറ്റ് പിടിച്ച് മറ്റുള്ളവർ അഹാനയ്ക്കെതിരേ രം​ഗത്തെത്തുകയും ട്രോളുകളും മറ്റും സജീവമാകുകയും ചെയ്തതോടെയാണ് താരം പ്രതികരണവുമായി രം​ഗത്തെത്തിയത്. ട്രോളുകൾ അസഹ്യമായതോടെ പേജിലെ കമന്റിടാനുളള ഓപ്ഷൻ നിമിഷ് ഒഴിവാക്കിയിരുന്നു.

Ahaana Krishna Kurup Movie Controversy Nimish Ravi Sreenath Rajendran Dulquer Movie

ഇത് കുറുപ്പ് സിനിമയുടെ ഔദ്യോ​ഗിക പേജിൽ നിന്ന് വന്ന മറുപടിയല്ലെന്ന് വ്യക്തമാക്കിയ അഹാന, സിനിമയുടെ അണിയറപ്രവർത്തകർ തന്റെ കമന്റിന് നൽകിയ മറുപടിയും പരസ്യമാക്കി.

സ്നീക്ക് പീക്ക് വീഡിയോയ്ക്ക് വെറുമൊരു ബ്ലാക്ക് തമ്പ്നെയിൽ കൊടുക്കാതെ മെച്ചപ്പെട്ട ഒന്നു തിരഞ്ഞെടുക്കാൻ ഇൻസ്റ്റഗ്രാമിന്റെ പോളിടെക്നിക്ക് നിമിഷ് പഠിക്കേണ്ടിയിരിക്കുന്നു," എന്നായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ കുറിച്ചത്. കൂടാതെ തങ്ങളുടെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടും കുറിപ്പിന്റെ അണിയറപ്രവർത്തകർ പരസ്യമാക്കിയിട്ടുണ്ട്.

Content Highlights : Ahaana Krishna Kurup Movie Controversy Nimish Ravi Sreenath Rajendran Dulquer Movie