ടീസറിലെ രംഗം
നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'അന്റെ സുന്ദരനികി'യുടെ ടീസര്‍ പുറത്ത് പുറത്തിറങ്ങി. മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്.
സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്. സുന്ദര്‍ കുടുംബത്തിലെ ഒരേയൊരു ആണ്‍കുട്ടിയായതിനാല്‍ അദ്ദേഹത്തിന് കുടുംബത്തില്‍ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ജ്യോതിഷികളുടെ ഉപദേശങ്ങള്‍ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്രിസ്ത്യാനി ആയ ലീല തോമസിനെ തന്റെ സോള്‍മേറ്റ് ആയി സുന്ദര്‍ കാണുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
ഒരു റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്നറായ 'ആഹാ സുന്ദരാ' ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്. നസ്രിയ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രോഹിണി, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍: രവിതേജ ഗിരിജല. പ്രൊഡക്ഷന്‍ ഡിസൈന്‍: ലത നായിഡു. പബ്ലിസിറ്റി ഡിസൈന്‍: അനില്‍ & ഭാനു. പിആര്‍ഒ:ആതിര ദില്‍ജിത്ത്.
Content Highlights: Ante Sundaraniki Teaser Nani Nazriya Fahadh Vivek Sagar Vivek Athreya Mythri Movie Makers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..