അഗ്നി എന്ന സിനിമയിലെ രംഗം
പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂര്‍ സംവിധാനം ചെയ്യുന്ന 'ഇവന് അഗ്നി ' എന്ന ഷോര്‍ട്ട് ഫിലിം, പെരുകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് പ്രതിപാദിക്കുന്നു. അവയത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ യും തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെയും ആത്മസംഘര്‍ഷങ്ങളുടെയും ചിത്രം വരച്ചുകാട്ടുന്നു. നേരത്തെ ചിത്രത്തിന്റെ പൂജാചടങ്ങ് ദൂരദര്ശന് റിട്ടേയര്‍ഡ് അസിസ്റ്റന്റ് ഡയറക്ടറും ദേശീയ പുരസ്ക്കാര ജേതാവുമായ കെ.ടി. ശിവാനന്ദന് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു.
സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് നിര്‍മ്മാതാവും നടനുമായ കെ പി സത്യകുമാര്‍ ആണ്. ചിത്രത്തില്‍ അഗ്നിപ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠവും സുനിത എന്ന കേന്ദ്ര കഥാപാത്രത്തെ ചലച്ചിത്ര , സീരിയല്‍ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ഒപ്പം ആനി വര്‍ഗ്ഗീസ്, റസിയ. ബി, രഘുനാഥ് ടി സി, കെ പി സത്യകുമാര്‍ , വിപിന്‍രാജ് ആര് എസ് , ഷിന്‍സണ്‍ കളപ്പുരയില്‍, ഹുസൈന് കേച്ചേരി, രാജീവ് പിഷാരടി, ശരത് ഗുരുവായൂര്‍ , സന്നിധ കുര്യന്, ഷേര്‍ലി ലോബല് , മാസ്റ്റര്‍ അഖില്‍, ബേബി അര്‍ച്ചിത , ഗോപിക മനു, ജോഷിന എം തരകന്, സുമി സനല്‍ എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനര്‍ - ചിത്രരേഖ പ്രൊഡക്ഷന്‍സ്, സംവിധാനം - പ്രേമദാസ് ഇരുവള്ളൂര്‍, നിര്‍മ്മാണം - കെ പി സത്യകുമാര്‍ , ശാന്തകുമാര്‍ കടുകംവെള്ളി, രഘുനാഥ് ടി സി, ഷീന ശാന്തകുമാര്‍ , തിരക്കഥ - വിപിനേഷ് കോഴിക്കോട്, സംഭാഷണം , സഹസംവിധാനം - ബിജു പുന്നുക്കാവ്, ഛായാഗ്രഹണം - എസ് എല്‍ സമ്പന്നന് , എഡിറ്റിംഗ് - അവിനാഷ് ലെന്സ്ഫോക്കസ് , പ്രോജക്ട് ഡിസൈനര്‍ - വിജി എം, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് - ആന്റണി ഏലൂര്‍, ജിനു ഫാബ്സ് , ചമയം - രൂപേഷ് ഗിരി, റഫില്‍ രഞ്ജിത്ത്, ആദം ജാക്ക് , സംവിധാന സഹായികള്‍ - ശശി ഗുരുവായൂര്‍ , അംബിക റൂബി, ലീഗല്‍ അഡൈ്വസര്‍ - അഡ്വ. ബിജു ഏരൂര്‍, പി ആര് ഓ -അജയ് തുണ്ടത്തില്‍.
Content Highlights: agni malayalam movie Premadas iruvallur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..