-
ബോളിവുഡ് താരം അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കാമുകിയും നടിയുമായ മലെെക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറയാണ് ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.. സോഷ്യൽ മീഡിയയിലൂടെ അർജുൻ കപൂർ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് വീട്ടിൽ തന്നെ സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയാണെന്നും അർജുൻ വ്യക്തമാക്കി
"എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്കിപ്പോൾ കുഴപ്പങ്ങളൊന്നുമില്ല, പ്രകടമായ രോഗലക്ഷണങ്ങളും ഇല്ല. ഡോക്ടർമാരുടെയും അധികാരികളുടെയും നിർദ്ദേശമനുസരിച്ച് വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. എല്ലാവരോടും ആദ്യം തന്നെ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.
വരും ദിവസങ്ങളിൽ എന്റെ ആരോഗ്യകാര്യങ്ങൾ അറിയിക്കാം.അസാധാരണമായ, കേട്ടു കേൾവിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷ്യത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരുപാട് സ്നേഹം". അർജുൻ കുറിച്ചു
അതേസമയം, മലൈകയുടെ രോഗബാധ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ, മലൈകയുടെ ഡാൻസ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ നിർത്തി വെച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. മലൈകയുടെ രോഗബാധയുടെ ഉറവിടം ഇവിടെ നിന്നാണോ എന്ന് വ്യക്തമല്ല.
Content Highlights : After Arjun Kapoor girlfriend Malaika Arora tests postive for corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..