കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ആമിർ ഖാന് കോവിഡ് ബാധിച്ച വാർത്ത പുറത്തു വന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ നടൻ മാധവനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. മാധവൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ വാർത്ത പങ്കുവെച്ചത്.

താനും ആമിറും ഒന്നിച്ചഭിനയിച്ച ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലെ ഒരു ചിത്രത്തോടൊപ്പം രസകരമായ കുറിപ്പാണ് മാധവൻ പങ്കുവച്ചിരിക്കുന്നത്.

മൂന്ന് സൂഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിൽ റാഞ്ചോ എന്ന കഥാപാത്രത്തെ ആമിർ അവതരിപ്പിച്ചപ്പോൾ ഫർഹാൻ ഖുറേഷി എന്ന കഥാപാത്രമായാണ് മാധവൻ എത്തിയത്. ശർമാൻ ജോഷിയായിരുന്നു ​രാജു രസ്തോ​ഗി എന്ന മൂന്നാമൻ ആയെത്തിയത്.  ഇത് സൂചിപ്പിച്ചുകൊണ്ടാണ് മാധവന്റെ ട്വീറ്റ്

ഫർഹാൻ എന്നും റാഞ്ചോയ്ക്കൊപ്പമായിരുന്നു. വൈറസ് ( ത്രീ ഇഡിയറ്റ്സിലെ പ്രിൻസിപ്പൽ കഥാപാത്രത്തിന്റെ ഇരട്ടപേര്)  ആണെങ്കിൽ ഞങ്ങളുടെ പിറകേയും. പക്ഷേ, ഇത്തവണ വൈറസ് ഞങ്ങളെ ശരിക്കും പിടിച്ചു. പക്ഷേ, എല്ലാം നന്നായി പോകുന്നു, ഈ കോവിഡ് ഉടനെ കിണറ്റിലാകും. 

എന്തായാലും  ഈ കാര്യത്തിൽ  ഞങ്ങളുടെ കൂട്ടുകാരൻ രാജു ഒപ്പം ചേരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാ സ്നേഹത്തിനും നന്ദി". മാധവന്റെ ട്വീറ്റിൽ പറയുന്നു.

Content highlights : After Aamir Khan R Madhavan tests Covid positive shares hilarious 3 Idiots movie post