കാന്‍ പുരസ്‌കാര ജേത്രിയായ സംവിധായിക ഷഹര്‍ബാനു സാദത് താലിബാന്‍ അധിനിവേശ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തു. 

ഫ്രാന്‍സിലാണ് ഷഹര്‍ബാനു സാദത്തും കുടുംബവും അഭയം തേടിയിരിക്കുന്നത്. ഫ്രഞ്ച് സര്‍ക്കാര്‍ യാത്രയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്ന് സംവിധായിക വ്യക്തമാക്കി.

വോള്‍ഫ് ആന്റ് ഷീപ്പ് എന്ന ചിത്രത്തിലൂടെ കാനില്‍ മികച്ച ഡയറക്ടേഴ്‌സ് ഫോര്‍നൈറ്റ് പുരസ്‌കാരം ഷഹര്‍ബാനു സ്വന്തമാക്കിയിരുന്നു. 2019 ല്‍ ഷഹബാനു സംവിധാനം ചെയ്ത ദ ഓര്‍ഫണേജ് എന്ന ചിത്രം വിവിധ ചലച്ചിത്ര മേളകളില്‍ അംഗീകാരങ്ങള്‍ നേടുകയും നിരൂപകപ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

സംവിധായിക സഹ്‌റാ കരീമിയും അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടുംബസമേതം പലായനം ചെയ്തു. കുടുംബ സമേതം യുക്രൈനിലാണ് സഹ്‌റാ കരീമി അഭയം തേടിയത്.

Content Highlights: Afghan Film Director Shahrbanoo Sadat  Escapes Kabul With Family to France after Taliban Invasion