സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: അന്താരാഷ്ട്ര സിനിമാമേളകളിൽ കാണിക്കാൻ അതിനൊത്ത നിലവാരത്തിലുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അതിനു പകരം സിനിമാതിരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഗോവ ചലച്ചിത്രമേളയിലെ കാശ്മീർ ഫയൽ വിവാദത്തെക്കുറിച്ച് അടൂർ പ്രതികരിച്ചു. ‘സ്വയംവരം’ ചിത്രത്തിന്റെ അമ്പതാംവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.
താൻ കാശ്മീർ ഫയൽചിത്രം കണ്ടിട്ടില്ലെന്നും കേട്ടിടത്തോളം പ്രചാരണസ്വഭാവമുള്ള സിനിമയാണെന്നും അടൂർ പറഞ്ഞു. ആരെയെങ്കിലും സന്തോഷിപ്പിക്കാനായി ഇത്തരം ചിത്രങ്ങൾ മേളകളിലേക്ക് തിരുകിക്കയറ്റിയതാണെന്ന് സംശയിക്കുന്നുവെന്നും അടൂർ പറഞ്ഞു.
.jpg?$p=95847a6&&q=0.8)
ഡൽഹി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ അടൂർ ഗോപാലകൃഷ്ണനെ ആദരിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി
സ്മൃതിചിത്രങ്ങൾ ഒരുക്കിയത് അംഗീകാരം
ഡൽഹിയിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ഇത്തരമൊരു സ്മൃതിചിത്രം ഒരുക്കിയത് അംഗീകാരമായി കാണുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇരുപതുവർഷം മുമ്പ് ഇതുപോലൊരു സ്മൃതിചിത്രം ഇവിടെ ഒരുക്കിയിരുന്നു. ‘സ്വയംവരം’ എന്ന ചിത്രത്തിന് പിന്നിൽ കഷ്ടപ്പാടിന്റെ ഒട്ടേറെ കഥകൾ പറയാനുണ്ട്. എന്നാൽ, ദേശീയതലത്തിലുൾപ്പടെ ശ്രദ്ധിക്കപ്പെട്ടത് ഏറെ സന്തോഷമുണ്ടാക്കി. കഷ്ടപ്പാടുകൾക്കു ഫലമുണ്ടായെന്നും ഇന്ത്യാ ഇന്റർനാഷണൽ സെന്ററിലെ സി.ഡി. ദേശ്മുഖ് ഓഡിറ്റോറിയത്തിൽ നടന്ന ‘സ്വയംവരം’ ചിത്രത്തിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഡൽഹി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ അടൂർ ഗോപാലകൃഷ്ണനെ ആദരിച്ചു. ഡി.എം.എ. പ്രസിഡന്റ് കെ. രഘുനാഥ് അടൂർഗോപാലകൃഷ്ണന് പൊന്നാട ചാർത്തി, ഫലകം സമ്മാനിച്ചു. മാധ്യമപ്രവർത്തകനും ചലച്ചിത്രനിരൂപകനുമായ വി.കെ. ചെറിയാൻ, രാജീവ് മെഹ്റോത്ര എന്നിവർ ആശംസ നേർന്നു. ശേഷം ‘സ്വയംവരം’ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
Content Highlights: adoor gopalkrishnan about swayamvaram and kashmir files, iffi 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..