പുരസ്കാരങ്ങളെല്ലാം തട്ടുപൊളിപ്പൻ സിനിമകൾക്ക്, ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദം -അടൂർ


ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയർമാനെന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണ്’’ -അടൂർ പറഞ്ഞു.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം പുരസ്കാരസമർപ്പണച്ചടങ്ങും ‘ചെലവൂർ വേണു: ജീവിതം, കാലം’ എന്ന ഡോക്യുമെന്ററി പ്രദർശനവും കെ.പി. കേശവമേനോൻ ഹാളിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. ജയൻ മങ്ങാട്, ചെലവൂർ വേണു, വി.കെ. ജോസഫ്, ഐ. ഷണ്മുഖദാസ്, ഷെറി ഗോവിന്ദൻ, കെ.ജി. മോഹൻകുമാർ, മനോജ് കാന, ടി. ദീപേഷ്, കെ.സി. ജിതിൻ, ഡോൺ പാലത്തറ തുടങ്ങിയവർ സമീപം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ദേശീയചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമായെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം പുരസ്കാരസമർപ്പണച്ചടങ്ങും ‘ചെലവൂർ വേണു: ജീവിതം, കാലം’ എന്ന ഡോക്യുമെന്ററി പ്രദർശനവും കെ.പി. കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘എന്താണ് പുരസ്കാരനിർണയത്തിനുള്ള മാനദണ്ഡമെന്നോ, ആരാണ് സിനിമകൾ കണ്ട് പുരസ്കാരം നിശ്ചയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകൾ അവരുടെ പട്ടികയിൽ വരുന്നതേയില്ല. തട്ടുപൊളിപ്പൻസിനിമകൾക്കാണ് പുരസ്കാരങ്ങൾ. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയർമാനെന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണ്’’ -അടൂർ പറഞ്ഞു.

സംവിധായകരായ മനോജ് കാന (കെഞ്ചിര), ഡോൺ പാലത്തറ (1956 മധ്യതിരുവിതാംകൂർ), ഷെറി ഗോവിന്ദൻ, ടി. ദീപേഷ് (അവനോവിലോന), ഫിപ്രെസ്കിയുടെ സമഗ്രസംഭാവനയ്ക്കുള്ള സത്യജിത് റേ പുരസ്കാരം നേടിയ ചലച്ചിത്രനിരൂപകൻ ഐ. ഷണ്മുഖദാസ്, ചലച്ചിത്രനിരൂപണത്തിനുള്ള സംസ്ഥാനസർക്കാർ അവാർഡ് നേടിയ കെ.സി. ജിതിൻ, ഡോക്യുമെന്ററി സംവിധായകൻ ജയൻ മങ്ങാട് എന്നിവർക്ക് അടൂർ പുരസ്കാരം നൽകി.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ദേശീയസെക്രട്ടറി വി.കെ. ജോസഫ് അധ്യക്ഷനായി. പ്രസിഡന്റ് ചെലവൂർ വേണു, റീജണൽ സെക്രട്ടറി കെ.ജി. മോഹൻകുമാർ, റെജി എന്നിവരും സംസാരിച്ചു.

സംസ്ഥാനചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും ചേർന്നാണ് ചെലവൂർ വേണുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഒരുക്കിയത്.

Content Highlights: adoor gopalakrishnan against national film awards, national film awards 2020

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented