അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: ശിവൻ ശ്രീപ്രണവ് | മാതൃഭൂമി
ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് എതിരാണ് താനെന്ന് സംവിധകന് അടൂര്‍ ഗോപാലകൃഷ്ണന്. നടന് ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ അഭിമുഖ പരിപാടിയായ എക്സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.
ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഞാന്‍ എതിരാണ്. ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് ഞാന്‍ എതിരാണ്.
ഒരു ഉദാഹരണം ഞാന്‍ നല്‍കാം. ഐ.എസ്.ആര്.ഒ ചാരക്കേസിനിടെ കെ. കരുണാകരന് അപമാനിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇതുപോലെയാണ് കോട്ടയം കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാര്യയ്ക്ക് എതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ കഥകളെന്നും അടൂര്‍ പറഞ്ഞു.
താന്‍ എപ്പോഴും കഴിവുള്ളവരെ അംഗീകരിക്കാറുണ്ടെന്ന് അടൂര്‍ വ്യക്തമാക്കി. 'പക' എന്ന ചിത്രം തനിക്ക് ഇഷ്ടമായെന്ന് പറഞ്ഞ അടൂര്‍ ഡോണ്‍ പാലത്തറയുടെ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന ചിത്രത്തേയും പ്രശംസിച്ചു.
മോഹന്‍ലാലിന്റെ 'നല്ല റൗഡി' പ്രതിച്ഛായ തനിക്ക് പ്രശ്നമായിരുന്നുവെന്ന് താരത്തെ എന്തുകൊണ്ട് ഇതുവരെ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് മറുപടിയായി അടൂര്‍ പറഞ്ഞു. തന്റെ ഇഷ്ട നടന് പി.കെ നായരും നടി കാവ്യാ മാധവനാണെന്നും അടൂര്‍ പറഞ്ഞു. 'പിന്നെയും' എന്ന ചിത്രത്തിലെ കാവ്യയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: adoor gopalakrishnan about mohanlal and dileep
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..