അദ്നാൻ സാമി, ജഗൻ മോഹൻ റെഡ്ഡി
ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന് ജഗന് മോഹന്‍ റെഡ്ഡിയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഗായകന് അദ്നാന് സാമി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് ജഗന് മോഹന്‍ റെഡ്ഡി പങ്കുവച്ച ട്വീറ്റാണ് വിമര്‍ശനത്തിന് ആധാരമായത്.
ആന്ധപ്രദേശിലെ എല്ലാവര്ക്കും വേണ്ടി തെലുഗു പതാക ഉയരെ പറക്കുന്നു എന്ന പരാമര്‍ശമാണ് ഗായകനെ ചൊടിപ്പിച്ചത്. രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിറുത്തുന്നത് ദയവായി അവസാനിപ്പിക്കണണെന്ന് അദ്നാന് സാമി കുറിച്ചു.
തെലുഗു പതാക, താങ്കള്‍ ഉദ്ദേശിച്ചത് ഇന്ത്യന്‍ പതാക എന്നല്ലേ? നാം എല്ലാവരും ഇന്ത്യക്കാരാണ്. രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിറുത്തുന്നത് ദയവായി അവസാനിപ്പിക്കണം. പ്രത്യേകിച്ച് അന്താരാഷ്ര തലത്തില്‍ നിന്ന് നോക്കുമ്പോള്‍, നമ്മളെല്ലാവരും ഒരേയൊരു രാജ്യമാണ്. 1947 ല്‍ നാം സാക്ഷിയായതുപോലുള്ള ഈ വിഘടനവാദം അനാരോഗ്യകരമാണ്. നന്ദി- ജയ്ഹിന്ദ് അദ്നാന് സാമി കുറിച്ചു.
എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2022 പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലായിരുന്നു പുരസ്കാരം നേടിയത്. സംഗീത സംവിധായകന് എം.എം കീരവാണി ആര്‍ആര്‍ആറിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര് റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്കാരം എത്തിച്ചത്.
ആര്‍ആര്‍ആര്‍ ന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എ.ആര് റഹ്മാന്, ചിരഞ്ജീവി, ശങ്കര്‍ മഹാദേവന് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗാനരംഗത്തില്‍ ചുവടുവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ജൂനിയര്‍ എന്‍.ടി.ആറും രാംചരണും പ്രതികരിച്ചു.
Content Highlights: adnan sami, RRR, Golden Globe, Jagan Mohan Reddy controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..