Adiyum Ammuvum
അഖില്‍ ഫിലിംസിന്റെ ബാനറില്‍ സജി മംഗലത്ത് നിര്‍മ്മാണവും വില്‍സണ്‍ തോമസ്, സജി മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനവും നിര്‍വ്വഹിക്കുന്ന 'ആദിയും അമ്മുവും' പൂര്‍ത്തിയായി. സയന്‍സ് ഫിക്ഷന്‍ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവര്‍ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം.
പള്ളിമണ്‍ സിദ്ധാര്‍ത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്കായുള്ള ഈ ചിത്രത്തില്‍ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികള്‍ തന്നെയാണ്. ആദി, ആവ്നി, ദേവനന്ദ, ജാഫര്‍ ഇടുക്കി, മധുപാല്‍, ശിവജി ഗുരുവായൂര്‍, ബാലാജി ശര്‍മ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രന് , എസ് പി മഹേഷ്, അജിത്കുമാര്‍ , അഞ്ജലി നായര്‍ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍ - അഖില്‍ ഫിലിംസ്, നിര്‍മ്മാണം -സജി മംഗലത്ത്, സംവിധാനം - വില്‍സണ്‍ തോമസ്, സജി മംഗലത്ത്, കഥ, തിരക്കഥ, ഗാനരചന - വില്‍സണ്‍ തോമസ്, ഛായാഗ്രഹണം - അരുണ്‍ ഗോപിനാഥ് , എഡിറ്റിംഗ് - മുകേഷ് ജി മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അജിത്കുമാര്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - രതീഷ് ഓച്ചിറ, ഋഷിസൂര്യന്‍ പോറ്റി, അസ്സോസിയേറ്റ് ഡയറക്ടര്‍ - എസ് പി മഹേഷ്, സംഗീതം - ആന്റോ ഫ്രാന്‍സിസ് , ആലാപനം - ജാസി ഗിഫ്റ്റ്, കെ കെ നിഷാദ്, കല- ജീമോന്‍ മൂലമറ്റം, ചമയം -ഇര്ഫാന് , കോസ്റ്റിയും - തമ്പി ആര്യനാട്, കോറിയോഗ്രാഫി - വിനു മാസ്റ്റര്‍, പശ്ചാത്തല സംഗീതം - വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ചന്തു കല്യാണി , അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് - സുരേഷ് സിദ്ധാര്‍ത്ഥ , വിഷ്വല്‍ എഫക്ട്സ് - മഹേഷ് കേശവ് , ഫിനാന്‍സ് മാനേജര്‍ - ബിജു തോമസ്, സ്റ്റില്‍സ് - സുനില്‍ കളര്‍ലാന്റ്, പി ആര് ഓ - അജയ് തുണ്ടത്തില്‍. കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..