ദിവാസി യുവാവ് 'മധു'വിന്റെ മുടുക ഗോത്ര ഭാഷയില്‍, വിശപ്പ് പ്രമേയമായി 'ആദിവാസി'( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരില്‍ സിനിമ ഒരുക്കുകയാണ് സോഹന്‍ റോയ്-വിജീഷ് മണി ടീം. ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ്മ്മ്' ( സൗണ്ട് ഓഫ് പെയിന്‍) എന്ന സിനിമയ്ക്ക് ശേഷം സോഹന്‍ റോയ്, വിജീഷ് മണി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത് ).

Adivasi Movie Vijeesh Mani Sohan Roy Film memory of Madhu tribal man killing in Kerala
വിജീഷ് മണി, സോഹന്‍ റോയ്

വിശപ്പ് ഒരു ആഗോള വിഷയമാണ്. ലോകത്ത് ഏതൊരു മനുഷ്യനും അത് ഒരുപോലെയാണ്.വര്‍ണ്ണ വെറി മുതല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹിക ജീവിതം വരെയുള്ള നിരവധി വിഷയങ്ങളും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടു തന്നെ മധുവിന് മരണമില്ല. ഇത്തരം നിരവധി ജീവിതങ്ങള്‍  നമുക്കുചുറ്റും ഇപ്പോഴും അടിച്ചമര്‍ത്തപ്പെടുകയും മരണമടയുകയും ചെയ്യുന്നു. അതു തന്നെയാണ് ഈ സിനിമക്കുള്ള പ്രചോദനം. വളരെ ഗൗരവമുള്ള  പ്രമേയങ്ങളാണ്  എന്നും വിജീഷ് മണി സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ളത്. ഞങ്ങള്‍ നിര്‍മ്മിച്ച 'മ്മ്മ്' ( സൗണ്ട് ഓഫ് പെയിന്‍) എന്ന സിനിമ, കൃത്യമായ പ്രമേയാവതരണത്തോടെ പറഞ്ഞ സമയത്ത് തന്നെ വിജീഷ് മണി പൂര്‍ത്തിയാക്കി തന്നു. അതുകൊണ്ടുതന്നെ  അന്താരാഷ്ട്ര മാനം കൈവരുന്ന ഈയൊരു പ്രമേയവും വളരെയധികം ഭംഗിയായി വിജീഷ് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്-സോഹന്‍ റോയ് പറഞ്ഞു.

വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന 'ആദിവാസി'യുടെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റാണ്.പി മുരുഗേശ്വരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംങ്ങ്-ബി ലെനിന്‍,സംഭാഷണം-എം. തങ്കരാജ്,ഗാനരചന- ചന്ദ്രന്‍ മാരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാരുതി ക്രിഷ്,  ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍-ബുസി ബേബിജോണ്‍.

ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രധാന നടനോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നു. ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ഭാഷകളിലും, ചൈനീസ് ഭാഷയിലുമായി അടുത്ത വര്‍ഷം ആരംഭിക്കുന്ന  ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Adivasi Movie, Vijeesh Mani, Sohan Roy Film, Madhu tribal man