Aditya Singh Rajput| Photo: https://www.instagram.com/p/ClgRWLDq7R4/?hl=en
മുംബൈ: നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുത് (32) മരിച്ച നിലയില്‍. മുംബൈയിലെ വസതിയിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ നടനെ ഒരു സുഹൃത്ത് കണ്ടെത്തുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിത്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം എന്തെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡ് സ്വദേശിയായ ആദിത്യാ പരസ്യ ചിത്രങ്ങളിലൂടെയാണ് വിനോദ രംഗത്തെത്തുന്നത്. സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയിലൂടെ പിന്നീട് ശ്രദ്ധേയനായി. ആഷിക്വി, കോഡ് റെഡ്, ലൗ, ആവാസ്, രജ്പുതാനാ തുടങ്ങിയ ഷോകളില്‍ അഭിനയിച്ചു.
മോം ആന്റ് ഡാഡ്; ദ ലൈഫ് ലൈന്‍ ലൗ, ലൗവേഴ്‌സ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
Content Highlights: Aditya Singh Rajput actor model found dead, television show, Bollywood film, splitsvilla
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..