ബോളിവുഡ് ഗായകൻ ഉദിത് നാരായൺൻ്റെ മകനും ടെലിവിഷൻ താരവുമായ അദിത്യ നാരായൺ ഇൻഡിഗോ എയര്‍ലെെൻസ് ജീവനക്കാരനോട് ദേഷ്യപ്പെടുന്ന വീഡിയോ പ്രചരിക്കുന്നു. റായ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം.
വിമാനത്തിലെ സഹയാത്രികനാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. കടുത്ത ഭാഷയിലാണ് ആദിത്യാ വിമാന ജീവനക്കാരനോട് പെരുമാറിയത്. ഞാന്‍ മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കിയില്ലെങ്കില്‍ എന്റെ പേര് അദിത്യാ നാരായൺ എന്നല്ല എന്നാണ് ആദിത്യ പറയുന്നത്.
അഞ്ച് ആളുകൾക്കൊപ്പമാണ് ആദിത്യ വിമാനത്താവളത്തിലെത്തിയത്. 40 കിലോയിൽ അധികം ലഗേജ് കൊണ്ടുവന്നതിന് 13000 രൂപ അടക്കണമെന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് ആദിത്യയെ ചൊടിപ്പിച്ചത്. 10000 രൂപക്ക് മുകളിൽ നൽകില്ല എന്ന വാശിയിലായിരുന്നു ആദിത്യ. അതേ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്.
ആദിത്യ ഇത്തരത്തിൽ തുടര്‍ന്നും പെരുമാറിയാൽ വിമാനത്തിൽ കയറ്റില്ലന്ന് എയര്‍ലെെൻ ജീവനക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ആദിത്യ മാപ്പ് പറഞ്ഞു.
വീഡിയോ: lalluram.com