ഹൃദയത്തിലെ 'സെൽവിയും ജോയും' വിവാഹിതരാവുന്നു


അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചെത്തിയ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു.

അഞ്ജലിയും ആദിത്യനും. ഇരുവരും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ ഒരുപിടി പുതുമുഖങ്ങൾ കൂടി ശ്രദ്ധേയരായിരുന്നു. അതിൽ ഏറെ പ്രശംസ നേടിയ കഥാപാത്രമായിരുന്നു അഞ്ജലി എസ് നായർ അവതരിപ്പിച്ച സെൽവി. അഞ്ജലി വിവാഹിതയാവുകയാണ്. ഹൃദയത്തിലൂടെ തന്നെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖറിനെയാണ് അഞ്ജലി വിവാഹംകഴിക്കുന്നത്.

ഹൃദയത്തിലെ ജോ എന്ന കഥാപാത്രത്തെയാണ് ആദിത്യൻ അവതരിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചെത്തിയ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ‘ഞങ്ങള്‍ പ്രണയത്തിലായതാണോ അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചത്.

സംവിധാനരംഗത്തും മികവു തെളിയിച്ച കലാകാരനാണ് ആദിത്യൻ ചന്ദ്രശേഖര്‍. ആവറേജ് അമ്പിളി എന്ന വെബ് സീരിസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. അനു കെ അനിയൻ നായകനായ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ കഥയും തിരക്കഥയും ആദിത്യനായിരുന്നു. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത നാളെയാണ് മം​ഗലം എന്ന ​ഗാനത്തിന്റെ തിരക്കഥയും ആദിത്യനാണ്. അഞ്ജലിയാണ് ഇതിലെ മുഖ്യകഥാപാത്രം.

Content Highlights: adithyan chandrasekhar and anjali s nair marriage, hridayam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented