ആദിപുരുഷിന് വിഎഫ്എക്സ് ചെയ്തത് ഞങ്ങളല്ല, ട്രോളുകളിൽ വിശദീകരണവുമായി അജയ് ദേവ്​ഗണിന്റെ കമ്പനി


ചിത്രീകരണനാൾ മുതൽ തന്നെ വലിയ ശ്രദ്ധനേടിയ ചിത്രമാണ് ആദിപുരുഷ്. രാമായണകഥയാണ് ചിത്രം പറയുന്നത്. എന്നാൽ ടീസർ റിലീസായ ഉടനെ വൻവിമർശനമാണ് ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത്.

ആദിപുരുഷ് ടീസറിൽ നിന്നുള്ള രം​ഗങ്ങൾ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ടീസർ റിലീസിന് പിന്നാലെ ട്രോളുകളിൽ നിറഞ്ഞ ചിത്രമാണ് പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ്. ചിത്രത്തിലെ ​വി.എഫ്.എക്സ് രം​ഗങ്ങളാണ് ട്രോളുകൾക്ക് ഇടയാക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തിനായി ​വി.എഫ്. എക്സ് ജോലികൾ ചെയ്തത് തങ്ങളല്ലെന്ന് പറഞ്ഞ് എൻ.വൈ വിഎഫ്എക്സ് വാലാ എന്ന കമ്പനി രം​ഗത്തെത്തിയിരിക്കുകയാണ്.

നടൻ അജയ് ദേവ്​ഗണിന്റെ ഉടമസ്ഥതയിലുള്ള വി.എഫ്.എക്സ് കമ്പനിയാണ് എൻ.വൈ വിഎഫ്എക്സ് വാലാ. സിനിമയുടെ വിഎഫ്എക്സ് ചെയ്തത് തങ്ങളല്ല എന്നും ടീസറിന് പിന്നാലെ നിരവധി മീഡിയകൾ തങ്ങളോട് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നത് എന്നും എൻവൈ വിഎഫ്എക്സ് വാല കുറിപ്പിൽ പറയുന്നു.



ചിത്രീകരണനാൾ മുതൽ തന്നെ വലിയ ശ്രദ്ധനേടിയ ചിത്രമാണ് ആദിപുരുഷ്. രാമായണകഥയാണ് ചിത്രം പറയുന്നത്. എന്നാൽ ടീസർ റിലീസായ ഉടനെ വൻവിമർശനമാണ് ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത്. കാർട്ടൂൺ സിനിമയാണോ എന്നും ഏതെങ്കിലും കാർട്ടൂൺ ചാനലിലാണോ റിലീസ് ചെയ്യുന്നതെന്നും രാമായണത്തിൽ എവിടെയാണ് ഡ്രാ​ഗൺ എന്നും തുടങ്ങി നിരവധി ട്രോളുകളാണ് ടീസറിന് നേരിടേണ്ടിവന്നത്. ഈ സാഹചര്യത്തിലാണ് എൻ.വൈ വിഎഫ്എക്സ് വാലാ വിശദീകരണവുമായി രം​ഗത്തെത്തിയത്.

500 കോടി മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ ശ്രീരാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. കൃതി സനോൺ ആണ് സീത. പ്രതിനായകനായ രാവണന്റെ വേഷം സെയ്ഫ് അലി ഖാനാണ് ചെയ്യുന്നത്. ചിത്രം 2023-ൽ പ്രദർശനത്തിനെത്തും.

Content Highlights: adipurush teaser, ny wfxvaala on adipurush teaser, prabhas and om raut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented