'ആദിപുരുഷ്' ടീസറിനോടുള്ള പ്രതികരണം കാണുമ്പോള്‍ ഹൃദയം തകരുന്നു- ഓം റൗട്ട്


ആദിപുരുഷ് ടീസറിലെ രംഗം, പ്രഭാസ് ഓം റൗട്ട്‌

'ആദിപുരുഷ്' ടീസറിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഓം റൗട്ട്. വിമര്‍ശനങ്ങളില്‍ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ടീസറിനോടുള്ള പ്രതികരണം കാണുമ്പോള്‍ ഹൃദയം തകരുന്നു. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകും- ഓം റൗട്ട് പറഞ്ഞു.

പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. എന്നാല്‍ ടീസര്‍ റിലീസിന് പിന്നാലെ വലിയ വിമര്‍ശനമാണ് ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്നത്. സിനിമയിലെ മോശം വി.എഫ്.എക്‌സ് ആണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ടീസറിന് ട്രോളുകള്‍ കൂടിയതോടെ പ്രമുഖ വി.എഫ്.എക്‌സ്. കമ്പനിയായ എന്‍.വൈ. വി.എഫ്.എക്‌സ് വാല തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. 2023 ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രമിറങ്ങുന്നുണ്ട്.

Content Highlights: adipurush teaser trolls, Om Raut, Prabhas, saif ali khan, kriti sanon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented