ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി, അതിഗംഭീരം- പ്രഭാസ്


ടീസർ ലോഞ്ചിനിടെ പ്രഭാസ്‌

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദിപുരുഷ് ടീസര്‍ പ്രദര്‍ശിപ്പിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസും ഓം റൗട്ടും പങ്കെടുത്ത പ്രദര്‍ശനം ഹൈദരാബാദിലെ എഎംബി സിനിമാസില്‍ വച്ചാണ് നടന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് അണിയറപ്രവര്‍ത്തകര്‍ക്കെതിരേ ഉയര്‍ന്നത്. തുടര്‍ന്നാണ് 3 ഡിയില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ 3 ഡിയില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചത്. വലിയ ആവേശത്തിലാണ് പ്രഭാസും സംവിധായകനും പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.



'ഇതാദ്യമായാണ് സിനിമയുടെ 3ഡി പതിപ്പ് കാണുന്നത്. ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി. അതിഗംഭീരമായ അനുഭവം. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ. ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യമായാണ്. ഈ സിനിമ തിയേറ്ററിന് വേണ്ടി ഒരുക്കിയതാണ്- പ്രഭാസ് പറഞ്ഞു.

യൂട്യൂബ് വഴി റിലീസ് ചെയ്ത 2 ഡി ട്രെയ്‌ലര്‍ മകിവ് പുലര്‍ത്തിയിരുന്നില്ല. നിലവാരമില്ലാത്ത വിഎഫ്എക്സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെ തോന്നുന്നുവെന്നതുമായിരുന്നു ഏറ്റവും പ്രധാന വിമര്‍ശനം. രാവണനെയും ഹനുമാനെയും അവതരിപ്പിച്ചിരിക്കുന്നത് വാസ്തവ വിരുദ്ധമായിട്ടാണെന്നും സിനിമ ബഹിഷ്‌കരിക്കണമെന്നുമാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. ബിജെപി അടക്കമുള്ള സംഘടനയിലെ നേതാക്കള്‍ ചിത്രത്തിനെതിരേ രംഗത്ത് വരികയും ചെയ്തു.

പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. പ്രഭാസ് രാമനെ അവതരിപ്പിക്കുമ്പോള്‍ സെയ്ഫ് അലിഖാന്‍ രാവണനായി വേഷമിടുന്നു. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. 2023 ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രമിറങ്ങുന്നുണ്ട്.

Content Highlights: Adipurush teaser, prabhas, om raut, watch 3D format,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented