നിങ്ങള്‍ രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ; 'ആദിപുരുഷി'നെ പിന്തുണച്ച് മഹാരാഷ്ട്രാ നവനിർമാൺ സേന


Adipurush teaser

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിന് പിന്തുണയുമായി മഹരാഷ്ട്ര നവനിര്‍മാണ്‍ സേന. സിനിമയ്‌ക്കെതിരേ ബിജെപി നേതാക്കളടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് നവനിര്‍മാണ്‍ സേനയുടെ പ്രതികരണം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് അണിയറപ്രവര്‍ത്തകര്‍ക്കെതിരേ ഉയര്‍ന്നത്.

നിലവാരമില്ലാത്ത വിഎഫ്എക്‌സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെ തോന്നുന്നുവെന്നതുമാണ് ഏറ്റവും പ്രധാന വിമര്‍ശനം. രാവണനെയും ഹനുമാനെയും അവതരിപ്പിച്ചിരിക്കുന്നത് വാസ്തവ വിരുദ്ധമായിട്ടാണെന്നും സിനിമ ബഹിഷ്‌കരിക്കണമെന്നുമാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. ബിജെപി രാം കദം ചിത്രത്തിനെതിരേ രംഗത്ത് വന്നതിന് പിന്നാലെയാണ് നവനിര്‍മാണ്‍ സേന പിന്തുണയുമായി രംഗത്ത് വന്നത്.



രാം കദം രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റില്‍ രാവണന്റെ ചിത്രമുണ്ടോ? സംവിധായകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. ദൈവങ്ങളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചല്ല പറയുന്നത്. ഈ വിവാദത്തില്‍ നവനിര്‍മാണ്‍ സേന സിനിമയ്‌ക്കൊപ്പമാണ്. സിനിമയുടെ പേരില്‍ വൃത്തിക്കെട്ട രാഷ്രീയം അനുവദിക്കില്ല. 400-500 പേര്‍ക്ക് തൊഴില്‍ നല്‍കിയ സിനിമയാണിത്. ഒരു ടീസര്‍ കണ്ട് സിനിമയെ വിലയിരുത്താനാകില്ല- നവനിര്‍മാണ്‍ സേന നേതാവ് അമേയ ഖോപ്കര്‍ പറഞ്ഞു.

പ്രഭാസ് ആണ് ചിത്രത്തില്‍ രാമനെ അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാന്‍ രാവണനായും കൃതി സനോണ്‍ സീതയായും ചിത്രത്തില്‍ വേഷമിടുന്നു. അഞ്ച് ഭാഷകളില്‍ 3 ഡിയിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Content Highlights: adipurush teaser controversy maharashtra navnirman sena support Om Raut, Prabhas, Saif Ali Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented