ജീവനുംകൊണ്ട് പുറത്തേക്കോടി, കാശും കാർഡുമില്ലാതെ കുടുങ്ങി; ഭൂചലനം നേരിട്ടനുഭവിച്ചെന്ന് ആദിൽ ഹുസ്സൈൻ


ഭൂചലനമുണ്ടായ സമയത്ത് ജീവനുംകൊണ്ട് പുറത്തേക്കോടിയതാണെന്ന് ആദിൽ കുറിച്ചു.

ആദിൽ ഹുസ്സൈൻ | ഫോട്ടോ: എ.എഫ്.പി

നേപ്പാളിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിന്റെ നടുക്കത്തിലാണ് ഏവരും. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ബാക്കിയായി ഇന്ത്യയിൽ ഡൽ‌ഹി, ​ഗുരു​ഗ്രാം, ​ഗാസിയാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഭൂകമ്പത്തെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടിയതിനേക്കുറിച്ചും സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ചതിനേക്കുറിച്ചും ട്വീറ്റ് ചെയ്തിരിക്കുകയാണ് ബോളിവുഡ് നടൻ ആദിൽ ഹുസ്സൈൻ.

ഭൂചലനമുണ്ടായ സമയത്ത് ജീവനുംകൊണ്ട് പുറത്തേക്കോടുകയായിരുന്നുവെന്ന് ആദിൽ കുറിച്ചു. തിരിച്ച് അകത്തേക്ക് കയറാനായില്ല. കയ്യിൽ പണമോ കാർഡോ ഇല്ലാതെ അപ്പാർട്ട്മെന്റിന് പുറത്ത് കുടുങ്ങിപ്പോയി. സുഹൃത്ത് ദിബാങ്ക് അദ്ദേഹത്തിന്റെ വീട്ടിൽ അഭയം തരികയായിരുന്നു. ദിബാങ്ക് ആ സമയത്ത് ഉണർന്നതിനും ഫോൺ ബെല്ലടിച്ചത് കേട്ടതിനും ദൈവം അദ്ദേഹത്തെ അനു​ഗ്രഹിക്കുമെന്ന് ആദിൽ ട്വീറ്റ് ചെയ്തു.

കമീനേ, ഇം​ഗ്ലീഷ് വിം​ഗ്ലീഷ്, ലൈഫ് ഓഫ് പൈ, ലൂട്ടേര, ബെൽബോട്ടം, പാർഷ്ഡ്, കബിർ സിങ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് ആദിൽ ഹസ്സൈൻ. ഹിന്ദിക്ക് പുറമേ ആസാമീസ്, ബം​ഗാളി, ഇം​ഗ്ലീഷ്, മറാഠി, നോർവീജിയൻ, തമിഴ് സിനിമകളിൽ അഭിനയിച്ചു. നവൽ എന്ന ജുവൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന റാം ആണ് പുറത്തിവരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

Content Highlights: Adil Hussain on Delhi Earthquake, Adil Hussain got locked out of his house after earthquake nepal ea


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented