Adhira Poster
വ്യത്യസ്ത ജോണറുകളില്‍ സിനിമ ചെയ്യുന്നതില്‍ പേരുകേട്ട സംവിധായകനായ പ്രശാന്ത് വര്‍മ്മ വീണ്ടും ഒരു സൂപ്പര്‍ ഹീറോ ചിത്രമായി വരുന്നു. തെലുങ്കു സിനിമയിലേക്ക് സൂംബി ജോണറില്‍ ഉള്ള ചിത്രം പരിചയപ്പെടുത്തിയതിനു ശേഷം പ്രശാന്ത് വര്‍മ്മ ഒരുക്കിയ ഒരു സൂപ്പര്‍ ഹീറോ ചിത്രമാണ് ഹനുമാന്‍. തേജ സജ്ജ നായകന്‍ ആകുന്ന ഈ ചിത്രം റിലീസിന് തയ്യാറായി നില്‍ക്കവേ വീണ്ടും ഒരു സൂപ്പര്‍ ഹീറോ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.
അധിര എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് സ്‌ട്രൈക്ക് പുറത്തിറക്കിയിരിക്കുന്നത് രാജമൗലി, റാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ ചേര്‍ന്നാണ്. കല്യാണ്‍ ദസരി എന്ന പുതുമുഖം നായകന്‍ ആകുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് പ്രൈം ഷോ എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറിലാണ്. ഇന്ത്യന്‍ പുരാണ കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് മാര്‍വെല്‍, ഡിസി പോലെ ഒരു സിനിമാറ്റിക് യൂണിവേഴ്‌സിറ്റി ഒരുക്കാന്‍ ഉള്ള പദ്ധതിയിലാണ് പ്രശാന്ത് വര്‍മ്മ.
പ്രൈംഷോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിരഞ്ജന്‍ റെഡ്ഡി നിര്‍മിക്കുന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത് ശ്രീമതി ചൈതന്യയാണ്, ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹൈദരാബാദ് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌ക്രിപ്‌റ്‌സ് വില്ലെ എന്ന പ്രമുഖ ടീമാണ്. ദശരധി ശിവേന്ദ്ര ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗൗരി ഹരിയാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അസ്രിന്‍ റെഡ്ഡി, ലൈന്‍ പ്രൊഡ്യൂസര്‍: വെങ്കട്ട് കുമാര്‍ ജെട്ടി, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കുശാല്‍ റെഡ്ഡി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീനാഗേന്ദ്ര തങ്കാല, കോസ്റ്റ്യൂം ഡിസൈനര്‍: ലങ്ക സന്തോഷി, പി.ആര്‍ഒ: എ.സ് ദിനേശ്, ശബരി.
Content Highlights: Adhira Telugu Movie, Prasanth Varma, First strike Launched, RRR Team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..