ഫ്രീക്ക് പെണ്ണായി പ്രിയയും നൂറിനും : അഡാറ് ലവിലെ രണ്ടാമത്തെ പാട്ടെത്തി


എന്നാല്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം കൂടുമ്പോഴും യുട്യൂബ് ട്രന്‍ഡിങ്ങില്‍ ഒന്നാമതാണ് ഗാനം. പാട്ട് പുറത്തിറങ്ങി പത്തു മണിക്കുറിനുള്ളില്‍ ഇത്തരം ഒരു റെക്കോഡിന് നന്ദി പറഞ്ഞ് ഒമര്‍ ലുലു എത്തി

ഒമര്‍ ലുല്ലു ചിത്രമായ അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി.. എടി പെണ്ണേ ഫ്രീക്ക പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ പ്രിയ വാര്യര്‍ നുറിന്‍ തുടങ്ങി എല്ലാവരും തന്നെ പാട്ടിലുണ്ട്

സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്.ഷാന്‍ റഹമാനമാണ് സംഗിത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ ഗാനം ഇറങ്ങി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഡിസ്‌ലൈക്കുകള്‍ വാരി കൂട്ടുകയാണ്. രണ്ടു ലക്ഷത്തില്‍പരം ഡിസ്‌ലൈക്കുകളാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്‌

തട്ടി കൂട്ട് വരികളാണെന്നും, തെലുങ്കു പടങ്ങളെ പോലെ നിറം വാരി വിതറല്‍മാത്രമാണെന്നും, വയലാര്‍ എഴുതുമോ ഇത് പോലെ എന്ന രീതിയിലുള്ളതാണ് കമന്റുകള്‍.

എന്നാല്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം കൂടുമ്പോഴും യുട്യൂബ് ട്രന്‍ഡിങ്ങില്‍ ഒന്നാമതാണ് ഗാനം. പാട്ട് പുറത്തിറങ്ങി പത്തു മണിക്കുറിനുള്ളില്‍ ഇത്തരം ഒരു റെക്കോഡിന് നന്ദി പറഞ്ഞ് ഒമര്‍ ലുലു എത്തി

സ്‌ക്കൂള്‍ പശ്ചാത്തലത്തിലുള്ള സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സാരംഗ് ജയപ്രകാശും, ലിജോയുമാണ്.

ContentHighlights: adaar love new song edi penne freak penne released omar lulu film priya p warrier, roshan noorin sheriff

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented