അപമര്യാദയായി പെരുമാറിയയാളെ കൈകാര്യം ചെയ്ത് യുവനടി; വീഡിയോ


തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവനടി കൈകാര്യം ചെയ്യുന്ന രംഗം

കോഴിക്കോട് സിനിമാ പ്രചാരണത്തിനെത്തി തിരിച്ചുപോകവേ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അതിക്രമം നേരിട്ട സംഭവം വലിയ വിവാദമായിരിക്കുകയാണ്. സിനിമയില്‍ അഭിനയിച്ച രണ്ട് നടിമാര്‍ക്കും സമാനമായ അനുഭവം ഉണ്ടായപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് സംഭവ സ്ഥലത്ത് വച്ച് പ്രതികരിക്കാനായത്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടനവധിപേരാണ് സംഭവത്തെ അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഇത്രയ്ക്ക് അസഹിഷ്ണുതയുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്ന് മോശം അനുഭവത്തിന് ഇരയായ നടി ചോദിച്ചു. പല സ്ഥലത്തും സിനിമാ പ്രൊമോഷന് പോയിട്ടുണ്ടെങ്കിലും ഇത്രയും വൃത്തികെട്ട അനുഭവം വേറെവിടെ നിന്നും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.തന്റെ കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ നിന്നുകൊണ്ട് തന്നെ ചോദിക്കുവാണ്, തീര്‍ന്നോ നിന്റെയൊക്കെ അസുഖം എന്നു ചോദിച്ചുകൊണ്ടാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബിലഹരിയും രംഗത്തെത്തി. ഒരു സ്ത്രീ അത് ഭാര്യയാണെങ്കിലും ആരാണെങ്കിലും നോ പറഞ്ഞാല്‍ അത് നോ തന്നെ എന്ന തരത്തിലുള്ള ഒരാളുടെ consent , privacy തുടങ്ങിയ കാര്യങ്ങളെ അഡ്രസ് ചെയ്തു ചുറ്റുമുള്ള ആയിരം തെറ്റുകളെ പുറത്തേക്ക് കൊണ്ട് വരുന്ന സമയത്താണ് ഈ കേറിപ്പിടിക്കല്‍ പോലുള്ള ബേസിക് ക്രൈം ചുറ്റിലുമുള്ള നൂറു കാമറകള്‍ക്ക് മുമ്പില്‍ അരങ്ങേറുന്നത്. നടിമാര്‍ പൊതു സ്വത്താണ്, പിന്നെ കിട്ടുന്നത് അടിയായാലും, തൊഴിയായാലും അപ്പോഴത്തെ സുഖം മുഖ്യം എന്ന പോലുള്ള സൂക്തങ്ങളുമായി ഇപ്പോഴും ജാമ്പവാന്റെ കാലത്തെ കടച്ചിലുമായി നടക്കുന്ന ഇവറ്റയെ ഒക്കെ കൃത്യമായി കാമറ വഴി പൊക്കി ഇമ്മീഡിയറ്റ് വിധി അടിച്ചു വായില്‍ കൊടുക്കണം. ഫേസും പബ്ലിക് ആക്കണം ! എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ കോഴിക്കോട്ടെ മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്താണ് രണ്ട് നടിമാര്‍ക്കും നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഇതില്‍ ഒരു നടി ആക്രമിച്ചയാളെ തിരിച്ച് തല്ലുകയും ചെയ്തിരുന്നു. രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം ഇതുസംബന്ധിച്ച് നടത്തുമെന്നും സി.സി.ടി.വി. അടക്കമുള്ളവ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

അതേ സമയം സംഭവത്തില്‍ പോലീസ് കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങി. പന്തീരാങ്കാവ് പോലീസിന് സിനിമയുടെ നിര്‍മാതാക്കള്‍ ഇ-മെയില്‍ വഴി പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരനുഭവം നേരിട്ട നടിമാരില്‍ ഒരാള്‍ കണ്ണൂരും മറ്റൊരാള്‍ എറണാകുളത്തുമാണുള്ളത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്.ഐ എറണാകുളത്തേക്കും തിരിച്ചിരിക്കുകയാണ്. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും കേസെടുക്കുക. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.


Content Highlights: actresses slaps a man who violated her in kozhikode mall after movie promotion function


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented