ഒരാൾ ആദ്യമായി ചെയ്യുന്ന കാര്യം ആസ്വദിക്കുകയല്ലേ വേണ്ടത്?; രൺവീറിന് പിന്തുണയുമായി വിദ്യാ ബാലൻ


ആ ഫോട്ടോകൾ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയാൽ അങ്ങോട്ട് നോക്കാതിരുന്നാൽ പോരേ എന്നും വിദ്യാ ബാലൻ ചോദിക്കുന്നു

വിദ്യാ ബാലൻ | ഫോട്ടോ: എ.എഫ്.പി

പേപ്പർ മാസികയ്ക്കുവേണ്ടി നടൻ രൺവീർ സിം​ഗ് നടത്തിയ ഫോട്ടോഷൂട്ട് ഉണ്ടാക്കിയ ചർച്ചകൾ അവസാനിക്കുന്നില്ല. നടന് പിന്തുണയുമായി നടി വിദ്യാ ബാലൻ രം​ഗത്തുവന്നതാണ് അതിൽ ഏറ്റവും പുതിയത്. രൺവീറിന്റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്നം എന്നാണ് വിദ്യാ ബാലൻ ചോ​ദിക്കുന്നത്.

വ്യാഴാഴ്ച ഫട്കാ മറാഠി ചലച്ചിത്ര പുരസ്കാരത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടായിരുന്നു വിദ്യയുടെ പ്രതികരണം. രൺവീറിന്റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്നമെന്ന് അവർ ചോദിച്ചു. ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു.

ആ ഫോട്ടോകൾ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയാൽ അങ്ങോട്ട് നോക്കാതിരുന്നാൽ പോരേ എന്നും വിദ്യാ ബാലൻ ചോദിക്കുന്നു. “ഒരുപക്ഷേ എഫ്‌ഐആർ ഫയൽ ചെയ്ത ആളുകൾക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതിനാൽ അവർ ഈ കാര്യങ്ങളിൽ സമയം കളയുകയാണ്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെന്തെങ്കിലും കാര്യം ചെയ്താൽ മതി. എന്തിനാണ് എഫ്‌ഐആറിൽ കയറുന്നതെന്നും വിദ്യാ ബാലൻ ചോദിച്ചു.

ഒരു ടർക്കിഷ് പരവതാനിയിൽ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് രൺവീറിന്റേതായി പുറത്തുവന്നത്. 70-കളിലെ പോപ് താരം ബർട്ട് റെയ്നോൾഡ്സിന്റെ വിഖ്യാതമായ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തന്റെ സിനിമകളേക്കുറിച്ചും ഫാഷൻ സങ്കൽപ്പങ്ങളേക്കുറിച്ചും രൺവീർ പറയുന്ന അഭിമുഖവും മാ​ഗസിനിൽ ഉണ്ട്. ആഷിഷ് ഷായാണ് ചിത്രങ്ങൾ പകർത്തിയത്.

Content Highlights: Vidya Balan on Ranveer Singh's Photoshoot, Ranveer Singh's Paper Magazine Photoshoot

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented