രണ്ട് ഭാര്യമാരും നാലുമക്കളുമുള്ള ഈജിപ്ഷ്യൻ ​ഗായകൻ വിവാഹാഭ്യർത്ഥനയുമായി വന്നു -ഉർവശി റൗട്ടേല


ശരവണ സ്റ്റോർസ് ഉടമ ശരവണൻ നായകനായ ലെജൻഡ് ആണ് ഉർവശി റൗട്ടേല അഭിനയിച്ച് ഒടുവിൽ പുറത്തുവന്ന ചിത്രം.

ഉർവസി റൗട്ടേല | ഫോട്ടോ: എ.എഫ്.പി

മോഡലിങ് രം​ഗത്തും അഭിനയരം​ഗത്തും സജീവമായി നിൽക്കുന്ന നടിയാണ് ഉർവശി റൗട്ടേല. ഈയിടെ ബോളിവുഡ് ഹം​ഗാമയുമായുള്ള അഭിമുഖത്തിൽ തന്റെ വ്യക്തിപരമായ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഇതിൽ ഒരു ഈജിപ്ഷ്യൻ ​ഗായകൻ നടത്തിയ വിവാഹാഭ്യർത്ഥനയേക്കുറിച്ചുള്ള പരാമർശം താരത്തെ വാർത്തകളിൽ നിറയ്ക്കുകയാണ്.

രണ്ട് ഭാര്യമാരും നാല് മക്കളുമുള്ള ഈജിപ്ഷ്യൻ ​ഗായകൻ തന്നോട് വിവാഹാഭ്യർത്ഥന നടത്തി എന്നാണ് ഉർവശി റൗട്ടേല വെളിപ്പെടുത്തിയത്. സാംസ്കാരികപരമായ വ്യത്യാസംകൊണ്ട് ആ ആലോചന താൻ നിരസിക്കുകയായിരുന്നെന്നും നടി പറഞ്ഞു. അയാൾ എത്ര വലിയ ആളാണെന്നതിലല്ല കാര്യം. ഒരു ഇന്ത്യൻ പെൺകുട്ടിയെന്ന നിലയിൽ നമ്മൾ കുടുംബത്തേക്കുറിച്ചാണല്ലോ ആദ്യം ആലോചിക്കുകയെന്നും ഉർവശി പറഞ്ഞു.



"എനിക്ക് തകർന്ന കുടുംബത്തിൽ താത്പര്യമില്ല. സ്വന്തം കുടുംബത്തിൽ ആരും വിവാഹമോചിതരായിട്ടുമില്ല. മറ്റുള്ളവരേക്കുറിച്ചോ അവരെന്താണ് ചിന്തിക്കുന്നതെന്നോ എനിക്കറിയില്ല. എനിക്ക് ചില ചങ്ങാതിമാരുണ്ട്, അവർ വളരെ ആവേശഭരിതരും പെട്ടന്ന് തീരുമാനമെടുക്കുന്നവരുമാണ്. അവർക്ക് ഇത്രയധികം ചിന്തിക്കാതെ ഓരോ കാര്യങ്ങൾ എങ്ങനെ ചെയ്യാനാകുമെന്ന് ചിലപ്പോൾ ഞാൻ ചിന്തിച്ചുകൊണ്ടിരിക്കും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തേക്കുറിച്ചോർക്കാതെ തീരുമാനങ്ങളെടുക്കാനാവില്ല." ഉർവശി കൂട്ടിച്ചേർത്തു.

ശരവണ സ്റ്റോർസ് ഉടമ ശരവണൻ നായകനായ ലെജൻഡ് ആണ് ഉർവശി റൗട്ടേല അഭിനയിച്ച് ഒടുവിൽ പുറത്തുവന്ന ചിത്രം.

Content Highlights: actress urvashi rautela rejects marriage proposal from a famous egyptian singer, legend tamil movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented