മീ ടൂ ആരോപണം ഉന്നയിച്ചതിന് ശേഷം വധശ്രമമുണ്ടായി, വിഷം തന്നെന്ന് സംശയിക്കുന്നു- തനുശ്രീ ദത്ത


മീ ടൂ ആരോപണം ഉന്നയിച്ചതിന് ശേഷം തനിക്കുനേരെ വധശ്രമമുണ്ടായി എന്ന് കണക്റ്റ് എഫ്.എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

തനുശ്രീ ദത്ത | ഫോട്ടോ: മാതൃഭൂമി

മീ ടൂ ക്യാമ്പെയിനുകൾക്ക് ഇന്ത്യയിൽ തുടക്കമിട്ട നടിയാണ് തനുശ്രീ ദത്ത. 2008-ൽ പുറത്തിറങ്ങിയ ഓ.കെ. ഹോൺ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നടൻ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ 2018-ലാണ് വെളിപ്പെടുത്തിയത്. ഇതാകട്ടെ രാജ്യമെമ്പാടും വൻകോളിളക്കവും സൃഷ്ടിച്ചു. ഈയിടെ ഒരു എഫ്.എം ചാനലിന് നൽകിയ അഭിമുഖത്തിൽ ആ വെളിപ്പെടുത്തലിന് ശേഷം താൻ നേരിട്ട കാര്യങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

മീ ടൂ ആരോപണം ഉന്നയിച്ചതിന് ശേഷം തനിക്കുനേരെ വധശ്രമമുണ്ടായി എന്ന് കണക്റ്റ് എഫ്.എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. തനിക്ക് വലിയ ഒരു കാറപകടം സംഭവിച്ചുവെന്നും ബ്രേക്ക് നഷ്ടപ്പെട്ടതായിരുന്നു കാരണമെന്നും അവർ പറഞ്ഞു. പരിക്കുപറ്റി ഏതാനും മാസങ്ങൾ കിടപ്പിലായി. ഒരുപാട് രക്തം വാർന്നുപോയി. വീട്ടിൽ ഒരു സ്ത്രീ ജോലിക്ക് വന്നിരുന്നു. ക്രമേണ താൻ വല്ലാതെ കിടപ്പിലായി. അവർ വെള്ളത്തിൽ എന്തോ കലർത്തി നൽകിയോ എന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും തനുശ്രീ പറഞ്ഞു.

"മീ ടൂ പ്രസ്ഥാനം ലോകമെമ്പാടും മുന്നോട്ട് കൊണ്ടുപോയി. എങ്ങനെയോ ഇന്ത്യയിൽ, നമ്മുടെ സമൂഹം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് കണക്കിലെടുത്ത് ആളുകൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. സമൂഹം മുഴുവൻ അത്തരം വെളിപ്പെടുത്തലുകളെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് ഒരുപക്ഷേ സമയമാണെന്ന് ഞാൻ കരുതുന്നു. മാറ്റം നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ. ഓരോ നിമിഷവും ഞങ്ങൾ മാറുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു. സംസാരിക്കാൻ മടിക്കുന്ന ധാരാളം സ്ത്രീകൾ ഇപ്പോഴും ഉണ്ട്. അവർ ഇപ്പോഴും ഭയത്തിലാണ്. നിങ്ങൾ ഇപ്പോൾ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്." തനുശ്രീ പറഞ്ഞു.

19, 20 വർഷങ്ങൾക്ക് ശേഷം സംസാരിക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ഇത് ക്രമാനു​ഗതമായി നടക്കുന്നുണ്ടെന്ന് നമുക്കറിയാം. ഒരു വ്യക്തിക്ക് ഏതാണോ ശരിയായ സമയമാണെന്ന് തോന്നുന്നത്, അതാണ് ശരിയായ സമയമെന്നും തനുശ്രീ കൂട്ടിച്ചേർത്തു.

Content Highlights: Actress Tanushree Dutta revelation, Tanushree Dutta Mee Too Revelation 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented