-
സമൂഹമാധ്യമങ്ങളില്‍ നടി തമന്ന പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രം വിവാദമാകുന്നു. വര്‍ഗവിവേചനത്തെ എതിര്‍ത്തുകൊണ്ട് AllLivesMatter എന്ന ഹാഷ്ടാഗും ഒരു കുറിപ്പും ചേര്‍ത്താണ് തമന്നയുടെ ട്വീറ്റ്.
കഴുത്തിലും കവിളത്തും കറുപ്പുനിറത്തിലുള്ള ചായം പൂശിക്കൊണ്ടാണ് തമന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാജ്യമൊട്ടാകെ ചര്‍ച്ചയായ ഗര്‍ഭിണിയായ ആനയുടെ മരണമാണോ അമേരിക്കയിലെ വര്ഗവിവേചനത്തെയാണോ തമന്ന പോസ്റ്റിലൂടെ ഉദ്ദശിച്ചതെന്ന് മനസ്സിലായില്ലെന്ന് ആരാധകര്‍.

നടി എന്താണ് പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചതെന്ന് വിശദമാക്കണമെന്നും അല്ലെങ്കില്‍ മാപ്പു പറഞ്ഞ് പോസ്റ്റ് പിന്‍വലിക്കണമെന്നും തമന്ന പറയുന്നു. അതേസമയം വെളുക്കാനും മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള തമന്ന ഇത്തരമൊരു ചിത്രവുമായി രംഗത്തെത്തിയതില്‍ അത്ഭുതപ്പെടുന്നുമുണ്ട് ചിലര്‍. ട്രോളുകളും വിമര്‍ശനവും നിറഞ്ഞ കമന്റുകളാണ് തമന്നയുടെ ട്വീറ്റിനു ചുവടെ.


Content Highlights : actress tamannaah latest photoshoot controversy applying black colour on her face and necks tweet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..