ഇതാ ബിസിനസുകാരനായ എന്റെ ഭർത്താവ്, വിവാഹവാർത്തകളെ പരിഹസിച്ച് തമന്ന


മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാ​ഹം നടക്കുമെന്നായിരുന്നു കഴിഞ്ഞദിവസം പ്രചരിച്ച വാർത്ത.

നടി തമന്ന | ഫോട്ടോ: പി.ടി.ഐ, സ്ക്രീൻ​ഗ്രാബ്

ഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു ചർച്ച നടന്നു. നടി തമന്ന വിവാഹിതയാവുന്നു എന്നും ബിസിനസുകാരനാണ് വരനെന്നുമായിരുന്നു ആ ചർച്ചയുടെ ഉള്ളടക്കം. എന്നാൽ ഇത്തരം ചർച്ചകളെയും വാർത്തകളെയുമെല്ലാം തള്ളിക്കളഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ തമന്ന. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിവാഹവാർത്തയോടുള്ള അവരുടെ പ്രതികരണം.

ബിസിനസുകാരനായ എന്റെ ഭർത്താവ് എന്ന തലക്കെട്ടോടെയുള്ള ഒരു വീഡിയോ ആണ് തമന്ന പോസ്റ്റ് ചെയ്തത്. പുരുഷവേഷത്തിലുള്ള തമന്ന തന്നെയാണ് വീഡിയോയിലുള്ളത്. എല്ലാവരും ചേർന്ന് എന്റെ ജീവിതത്തിന് തിരക്കഥയെഴുതുന്നു എന്നതരത്തിൽ ഹാഷ്ടാ​ഗും അവർ ഒപ്പം ചേർത്തിട്ടുണ്ട്. വിവാഹവാർത്തകളെയെല്ലാം പരിഹസിക്കുകയാണ് ഈ വീഡിയോയിലൂടെ തമന്ന.



മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാ​ഹം നടക്കുമെന്നായിരുന്നു കഴിഞ്ഞദിവസം പ്രചരിച്ച വാർത്ത. എന്നാൽ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ഒരു ദേശീയ മാധ്യമത്തോട് തമന്ന പ്രതികരിച്ചു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി,

റിതേഷ് ദേശ്മുഖിനൊപ്പം പ്ലാൻ എ പ്ലാൻ ബി എന്ന ചിത്രത്തിലാണ് തമന്ന ഒടുവിൽ അഭിനയിച്ചത്. രജനികാന്തിനൊപ്പമുള്ള ജയിലർ, ചിരഞ്ജീവിക്കൊപ്പം ഭോലാ ശങ്കർ എന്നിവയാണ് നടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: actress tamannaah about wedding rumours, tamannaah marriage news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented